മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു അഭിനയത്രിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളികൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്. 2014-ൽ വിവാഹ മോചിതയായ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ ഒരു പുതിയ വേർഷനാണ് മലയാളികൾ കണ്ടത്. സൂപ്പർസ്റ്റാറുകളുടെ നായികയാവുന്നതിന് ഒപ്പം തന്നെ മഞ്ജു നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളും ചെയ്തു.
ഇപ്പോഴിതാ തമിഴിൽ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മലയാളിയായ നടി നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം വുമൺസ് ഡേയോട് അനുബന്ധിച്ച് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. തമിഴിലെ ലേഡി സൂപ്പർസ്റ്റാറും മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറും ഒറ്റ ഫ്രെമിൽ എന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. താരങ്ങളും കമന്റുകൾ ഇട്ടിട്ടുണ്ട്.
എന്തിന് മഞ്ജു വാര്യർ പോലും നയൻതാരയെ എന്റെ സൂപ്പർസ്റ്റാർ എന്നാണ് വിശേഷിപ്പിച്ചത്. “നമ്മുടെ എല്ലാം ഉള്ളിൽ ഒരു അത്ഭുത സ്ത്രീയും. എൻ്റെ അരികിലും ഒരാളുണ്ട്! ലവ് യു ലോഡ്സ് മൈ സൂപ്പർ സ്റ്റാർ..”, ഇതായിരുന്നു മഞ്ജു വാര്യർ ചിത്രത്തിന് ഒപ്പം എഴുതിയത്. എക്കാലത്തെയും സൂപ്പർസ്റ്റാർ എന്നാണ് ആ പോസ്റ്റ് സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ട് നയൻതാരയും കുറിച്ചത്. രണ്ടുപേരും പരസ്പരം എത്രത്തോളം ബഹുമാനിക്കുന്നു എന്നത് ഇത് സൂചിപ്പിക്കുന്നു.
തമിഴിലും അഭിനയിച്ച് കൈയടികൾ നേടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യർ. വേട്ടൈയാൻ എന്ന തമിഴ് രജനി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് മഞ്ജു. അതുപോലെ ബോളിവുഡ് അരങ്ങേറ്റവും നടക്കുകയാണ്. ഇത് കൂടാതെ മലയാളത്തിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാനിലും മഞ്ജു അഭിനയിക്കുന്നുണ്ട്. എന്തായാലും വരും വർഷങ്ങളിൽ മഞ്ജുവിന് കൈനിറയെ സിനിമകളാണ് വരാനുള്ളത്.