‘ആ തീരുമാനം ജീവിതത്തിൽ സന്തോഷം തരുന്ന ഒന്നായിരുന്നു..’ – വിവാഹമോചനത്തെക്കുറിച്ച് ഗായിക മഞ്ജരി

‘താമരകുരുവിക്ക് തട്ടമിട്’ എന്ന അതിമനോഹരമായ ഗാനം ആലപിച്ചാണ് മഞ്ജരി മലയാള സിനിമയിൽ പിന്നണി ഗായികയായി വരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ മഞ്ജരി ശബ്ദത്തിൽ ഗാനങ്ങൾ മലയാളികൾ കേട്ടു. ഇളയരാജയുടെയും വിദ്യാസാഗറിന്റെയും രമേശ് നാരായണനിന്റെ സംഗീതത്തിൽ മഞ്ജരി തുടക്കകാലത്ത് തന്നെ പാടി.

രണ്ട് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് മഞ്ജരി സ്വന്തമാക്കി. ഗസൽ സംഗീതത്തിലും മഞ്ജരി വളരെ പ്രശസ്ത ആണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞിരുന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന തീരുമാനം അതായിരുന്നവെന്ന് മഞ്ജരിയുടെ വാക്കുകളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായത്.

‘എനിക്കൊരു ഒരു ബന്ധമുണ്ടായിരുന്നു. നിയമപരമായി ഉള്ളത് തന്നെ ആയിരുന്നു അത്. തീർത്തും ഒത്തുപോകാൻ ആകില്ലായെന്ന് മനസ്സിലായപ്പോൾ അത് ഡിവോഴ്‌സ് ആയി. അതിന് ശേഷമാണ് ഞാൻ എന്നെ തന്നെ അനലൈസ് ചെയ്യുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പോലും നമ്മൾ എല്ലാവരും ചില ചോയ്‌സ് നടത്താറില്ലേ, അത് ഇഷ്ടമാണ് ഇത് ഇഷ്ടമല്ലായെന്നൊക്ക. ആ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വളരെ കൂടുതലായിരുന്നു.

ഇപ്പോൾ അതൊക്കെ മാറി. മുംബൈയിൽ താമസിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ആളുകൾ കണ്ടപ്പോൾ ഒരുപാട് പാഠങ്ങൾ പഠിച്ചു. മറ്റുള്ളവർക്ക് സഹായം ചെയ്യുമ്പോൾ ഭക്ഷണം വാങ്ങികൊടുക്കുമ്പോൾ ഞാൻ ഒരുപാട് സന്തോഷവതിയാകുന്നു..’ മഞ്ജരി പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജരി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പങ്കുവെക്കുന്നത് അതിലൂടെയാണ്.

CATEGORIES
TAGS