സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശേഷം നായികയായി മാറിയ താരമാണ് നടി മാനസ രാധാകൃഷ്ണൻ. കണ്ണീരും മധുരവും കടാക്ഷം, വില്ലാളിവീരൻ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരമാണ് മാനസ. ആസിഫ് അലിയുടെ ‘കാറ്റ്’ എന്ന സിനിമയിലാണ് മാനസ ആദ്യമായി നായികയായി അഭിനയിക്കുന്നത്.
അതിന് മുമ്പ് പൃഥ്വിരാജിന്റെ ടിയാൻ എന്ന സിനിമയിൽ മാനസ അഭിനയിച്ചിരുന്നു. അതിലും വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കാറ്റിന് ശേഷം ഇങ്ങോട്ട് കൂടുതലും നായികയായിട്ടാണ് മാനസ അഭിനയിച്ചിട്ടുള്ളത്. വെറും 23 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. അതുകൊണ്ട് തന്നെ ഇനിയും ഒരുപാട് സിനിമകളിൽ നായികയായി തിളങ്ങാൻ മാനസയ്ക്ക് അവസരവുമുണ്ട്.
ക്രോസ് റോഡ്, വികടകുമാരൻ, സകലകലാശാല, ചിൽഡ്രൻസ് പാർക്ക്, ഉറിയടി തുടങ്ങിയ സിനിമകളിൽ മാനസ അഭിനയിച്ചിട്ടുണ്ട്. 21 ഗ്രാംസാണ് മാനസയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് മാനസ ഇനി. പരമഗുരു എന്ന സിനിമയിലൂടെയാണ് മാനസ തമിഴിലേക്ക് എത്തുന്നത്. ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിക്കുന്ന ഒരാളാണ് താരം.
View this post on Instagram
സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സജീവമാണ് മാനസ. സ്വയംവര സിൽക്സിന് വേണ്ടി മാനസ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് സെക്ഷന്റെ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഓഷ്യൻ ബ്ലൂ ഡബിൾ ഷെയ്ഡ് ലെഹങ്കയിലാണ് മാനസ ഷൂട്ട് ചെയ്തിരിക്കുന്നത്. കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ എബിൻ സാബുവാണ് വീഡിയോ എടുത്തിരിക്കുന്നത്. വിജിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.