‘ഇനി ശരിക്കും ഗഫൂർ കാ ദോസ്ത്!! ഗോൾഡൻ വിസ സ്വീകരിച്ച് മാമുക്കോയ..’ – ഇന്നസെന്റിന്റെ വിയോഗം താങ്ങാനാവാതെ താരം

മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടൻ ഇന്നസെന്റ് ഓർമ്മയായി. ഇന്നസെന്റിന് ഒപ്പം അഭിനയിച്ച പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിനെ അവസാനമായി ഒരുനോക്കു കാണാൻ വേണ്ടി ഓടിയെത്തി. പക്ഷേ പ്രിയസുഹൃത്തിനെ കാണാൻ പറ്റാതെ പോയ ഒരാളുണ്ട്. ദുബൈയിൽ ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തേണ്ടി വന്ന നടൻ മാമുക്കോയയാണ് ആ താരം. യുഎഇ ഗോൾഡൻ വിസയ്ക്ക് മാമുക്കോയും അർഹൻ ആയായിരുന്നു.

അത് സ്വീകരിക്കാൻ വേണ്ടി ദുബൈയിൽ എത്തിയതായിരുന്നു താരം. ആ സമയത്ത് തന്നെയാണ് ഇന്നസെന്റിന് വിയോഗം സംഭവിച്ചത്. ഉറ്റ സുഹൃത്തിന് അവസാനമായി കാണാൻ മാമുക്കോയയ്ക്ക് സാധിച്ചില്ല. ദുബൈയിൽ പ്രവർത്തിക്കുന്ന ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയ മാമുക്കോയ വിസ പതിച്ച എമിറേറ്റ്സ് ഐഡി കൈപ്പറ്റുകയും ചെയ്തു. ഈ സമയത്ത് തന്റെ സുഹൃത്തിന്റെ വിയോഗത്തിൽ ദുഖം താങ്ങാനാവാതെ ആയിരുന്നു മാമുക്കോയ.

ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും സിനിമകളിൽ മാമുക്കോയയും ഇന്നസെന്റും മിക്കപ്പോഴും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. റാംജി റാവു സ്പീകിംഗ്, വെട്ടം, കഥ പറയുമ്പോൾ, നരൻ, സന്ദേശം, വരവേൽപ്പ്, അറബിയും ഒട്ടകയും പി മാധവൻ നായരും, ചന്ദ്രലേഖ, ഭാഗ്യദേവത, ഇന്നത്തെ ചിന്ത വിഷയം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇന്നസെന്റുമായുള്ള ഓർമ്മകളെ കുറിച്ചും മാമുക്കോയ പറഞ്ഞു. “ഞാനും ഇന്നച്ചനും പഴയ താര ജോഡികളായിരുന്നു. ഒരുമിച്ച് 6-7 സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങൾ വീടുകളിൽ പോയിരുന്നത്. ഇടയ്ക്കിടെ ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അവസാനമൊക്കെ ആയപ്പോൾ അസുഖ കാരണം കൊണ്ട് വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. എനിക്ക് വ്യക്തിപരമായ വലിയ നഷ്ടം ഈ വിയോഗം..”, മാമുക്കോയ പറഞ്ഞു.