അഭിനയത്രി, ഗായിക, നിർമ്മാതാവ് തുടങ്ങിയ മേഖലയിൽ കഴിവ് തെളിയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിച്ചുട്ടുള്ള ഒരാളാണ് നടി മംത മോഹൻദാസ്. മയൂഖം എന്ന മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച മംത പിന്നീട് മലയാളത്തിലെ നിരവധി സൂപ്പർഹിറ്റുകളിൽ അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും മംത അതിനോട് പോരാടി മുന്നോട്ട് നീങ്ങി.
കോമഡി ചെയ്യാൻ കഴിയുന്ന ചുരുക്കം ചില നായികനടിമാരിൽ ഒരാളാണ് മംത. മുപ്പത്തിയെട്ടാം വയസ്സിലും മംത നായികയായി പഴയതിലും ലുക്കിൽ അഭിനയിക്കുന്നതിന് കാരണം ഫിറ്റ്.നെസ് ശ്രദ്ധിക്കുന്നത് കൊണ്ടാണ്. അത് ഒരിക്കൽ കൂടി തോന്നിപ്പിക്കുന്ന രീതിയിൽ മംത ഒരു ജിം ഫോട്ടോഷൂട്ട് തന്നെ ചെയ്ത അതിന്റെ ഫോട്ടോസ് ആരാധകരുമായി ഒരു മനോഹരമായ ക്യാപ്ഷനോടെ പങ്കുവച്ചിരിക്കുകയാണ്.
“പ്രിയ ജീവിതമേ.. എനിക്ക് പ്രായമേറുന്നതിനനുസരിച്ച് ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ബോധമുള്ളവളായി. എപ്പോഴത്തെയും പോലെ നിങ്ങൾ എനിക്ക് നേരെ വലിയ വളവുകൾ എറിയുന്നു.. ചിലപ്പോൾ, നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയവ, ഓരോന്നിനും മുമ്പത്തേതിനേക്കാൾ ഭാരമുണ്ട്. നോക്കൂ, എന്റെ ഇച്ഛാശക്തിയുടെ മാംസപേശികൾ പണ്ടത്തെപ്പോലെ ശക്തമല്ലായിരിക്കാം!!
പക്ഷേ പ്രതീക്ഷയുടെ ശക്തി വലുതാണ്.. പണ്ട് ഞാൻ കീഴടക്കിയ കൊടുമുടികളുടെ ഓർമ്മയിൽ പതിഞ്ഞ മുദ്രകൾ വലുതാണ്. അതിനാൽ, എന്റെ ത്രോകൾ കാണുന്നതുവരെ കാത്തിരിക്കുക!”, മംത ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ദുബായ് ഫോട്ടോഗ്രാഫറായ ഫൈസലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫിറ്റ്.നെസ് ക്വീൻ എന്നാണ് ആരാധകർ ഫോട്ടോസിന് താഴെ നൽകിയ മറുപടി.