മലയാളം ബിഗ് ബോസിന്റെ നാലാമത്തെ സീസണിലെ വിജയിയെ പ്രേക്ഷകർ അറിഞ്ഞിരിക്കുകയാണ്. ഒരുപാട് പ്രേക്ഷകരുള്ള ഈ റിയാലിറ്റി ഷോയ്ക്ക് മറ്റു ഭാഷകളിലും പതിപ്പുകളുണ്ട്. അതിനും ധാരാളം പ്രേക്ഷകരുണ്ട് എന്നതാണ് സത്യം. മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് ഒരുപക്ഷെ തമിഴ് ആയിരിക്കും. അതിലും മലയാളികൾക്ക് പ്രിയങ്കരായ താരങ്ങൾ പങ്കെടുക്കാറുണ്ട്.
തമിഴ് ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരു താരമാണ് അടുത്ത മമ്മൂട്ടി ചിത്രത്തിലെ നായിക. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലാണ് ആ താരം നായികയാവുന്നത്. തമിഴ് സിനിമ നടിയും ടെലിവിഷൻ രംഗത്ത് സജീവമായ രമ്യാ പാണ്ഡ്യനാണ് മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യയും ബിഗ് ബോസിലെ ഒരു മത്സരാർത്ഥിയായിരുന്നു.
രമ്യ പാണ്ഡ്യൻ ബിഗ് ബോസ് തമിഴ് സീസൺ ഫോറിലെ മത്സരാർത്ഥിയായിരുന്നു. ആ സീസണിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു രമ്യ. കുക്കു വിത്ത് കോമാളി സീസൺ വണിലൂടെയാണ് രമ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. അതിന് മുമ്പ് തന്നെ തമിഴ് പ്രേക്ഷകർക്ക് സിനിമകളിലൂടെ രമ്യ സുപരിചിതയാണ്. ഡമ്മി പിസ്സാസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ ഒരാളാണ് രമ്യ.
ജോക്കർ, ആൺ ദേവതയ്, രാമേ ആണ്ടലും രാവണേ ആണ്ടലും തുടങ്ങിയ സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമായ രമ്യയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ചുവപ്പ് നിറത്തിലെ ഔട്ട് ഫിറ്റിലുള്ള രമ്യയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അനുപമ സിന്ധിയയാണ്. ഫാഷൻ ഡിസൈനർ മാഡിയാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.