December 11, 2023

‘ക്രിസ്റ്റഫർ കാണാൻ എത്തുന്നവർക്ക് 2 സമൂസ ഫ്രീ, കിടിലം ഓഫറുമായി തിയേറ്റർ..’ – ഏറ്റെടുത്ത് ആരാധകർ

പ്രമാണി എന്ന സിനിമയ്ക്ക് ശേഷം ഉണ്ണികൃഷ്ണൻ ബിയും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച സിനിമയാണ് ക്രിസ്റ്റഫർ. ആറാട്ടിന് ശേഷം ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും വീണ്ടും കൈകോർത്ത സിനിമ കൂടിയാണ് ക്രിസ്റ്റഫർ. മമ്മൂട്ടി പോലീസ് ഓഫീസറായി മിന്നും പ്രകടനം കാഴ്ചവച്ച സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ആദ്യ ദിനങ്ങളിൽ തന്നെ ലഭിച്ചിരുന്നത്. പക്ഷേ തിയേറ്ററുകളിലേക്ക് ആളുകൾ വളരെ കുറച്ചാണ് എത്തിയത്.

ഗൾഫ് നാടുകളിലും റിലീസ് ചെയ്ത സിനിമ, ഇപ്പോഴിതാ ഖത്തറിലെ ഒരു തിയേറ്ററിൽ നിന്ന് വേറിട്ട ഒരു ആശയം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ക്രിസ്റ്റഫർ സിനിമയുടെ ടിക്കറ്റിന് ഒപ്പം രണ്ട് സമൂസ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് ഖത്തറിലെ നോവോ സിനിമാസ്. ഈ ഓഫർ മിസ് ആക്കരുതെന്ന് ആരാധകർ പറയുമ്പോൾ ഇത്രയും മോശം അവസ്ഥയാണല്ലോ എന്ന് മറ്റൊരു കൂട്ടർ കളിയാക്കുന്നുമുണ്ട്.

മമ്മൂട്ടിയുടെ മുൻ സിനിമകൾ വച്ചുനോക്കുമ്പോൾ വലിയ വിജയമാകുമോ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും. ഫെബ്രുവരി 9-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ മോഹൻലാൽ റീ റിലീസ് ചിത്രമായ സ്പടികത്തിന് ഒപ്പമായിരുന്നു ഇറങ്ങിയത്. എന്നിട്ട് പോലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടില്ല. പതിനെട്ട് കോടിയിൽ അധികമാണ് സിനിമയുടെ ബഡ്ജറ്റ്.

പത്ത് ദിവസം കൊണ്ട് പത്ത് കോടിയിൽ അധികം മാത്രമാണ് ക്രിസ്റ്റഫർ നേടിയിട്ടുള്ളത്. സിനിമയുടെ സാറ്റലൈറ്റ്‌, ഒ.ടി.ടി നല്ലയൊരു തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു നീണ്ടതാര നിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അമല പോൾ, വിനയ് റായ്, ഐശ്വര്യ ലക്ഷ്മി, സ്നേഹ, ശരത് കുമാർ, സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ദിലേഷ് പോത്തൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.