‘കാത്തിരിപ്പിന് അവസാനം! മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് ഒടിടിയിലേക്ക്..’ – തീയതി പ്രഖ്യാപിച്ചു

നാല് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിച്ച് റിലീസായ ചിത്രമായിരുന്നു ഈ ഏപ്രിലിൽ പുറത്തിറങ്ങിയ ഏജന്റ്. തെലുങ്ക് സൂപ്പർസ്റ്റാറായ നാഗാർജുനയുടെ മകനായ അഖിൽ അഖിനേനി നായകനായി അഭിനയിച്ച സിനിമയിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആക്ഷൻ സ്പൈ ചിത്രമായി ഇറങ്ങിയ ഏജന്റ് പക്ഷേ തിയേറ്ററിൽ വമ്പൻ പരാജയം ആയിരുന്നു.

65 കോടി മുടക്കിയ സിനിമ വെറും 13 കോടിയാണ് നേടിയത്. എങ്കിലും സിനിമയുടെ ഒ.ടി.ടി അവകാശമൊക്കെ വിറ്റുപോയിരുന്നു. റോ ചീഫ് ആയ കേണൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കേരളത്തിലും റിലീസ് ചെയ്തിരുന്നെങ്കിലും അത്ര നല്ല പ്രതികരണമായിരുന്നില്ല. ഒരാഴ്ച മുമ്പ് തന്നെ സിനിമ തിയേറ്റർ വിടുകയും ചെയ്തു. അതുകൊണ്ട് തന്നെ കണ്ട പ്രേക്ഷകരുടെ എണ്ണവും കുറവാണ്.

സിനിമയുടെ ഒടിടി ഇറങ്ങുമ്പോൾ കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും നിരാശയായിരുന്നു ഫലം. മൂന്ന് മാസത്തോളും റിലീസ് തീയതികൾ മാറ്റിമാറ്റി വന്നെങ്കിലും അവകാശം എടുത്ത സോണി ലീവ് സ്ട്രീം ചെയ്തിരുന്നില്ല. എന്തുകൊണ്ടാണ് റിലീസ് വൈകുന്നതെന്ന് മമ്മൂട്ടിയുടെ അഖിലിന്റെയും ആരാധകരും ആശങ്ക ഉന്നയിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ആശങ്കകൾ അവസാനമായിരിക്കുകയാണ്.

ഈ മാസം 29-ന് ഏജന്റ് സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കുകയാണ്. ഏറെ നാളത്തെ മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പും അവസാനിക്കുകയാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെ സിനിമയും ഇതേ ദിവസം തന്നെയാണ് സ്ട്രീം ചെയ്യുന്നത്. കിംഗ് ഓഫ് കൊത്ത ഡിസ്നി പ്ലസ് ഹോട്ടസ്റ്റാറിലാണ് സ്ട്രീം ചെയ്യുക. ബോക്സ് ഓഫീസിൽ മാത്രമല്ല, ഒടിടിയിൽ വാപ്പയും മകന്റെയും ക്ലാഷ് ആണ് കാണാൻ സാധിക്കുന്നത്.