ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകമനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് നടി മമിത ബൈജു. ഹണി ബീ 2 സെലിബ്രേഷൻ, സർവോപരി പാലാക്കാരൻ എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതം തുടങ്ങിയ മമിത, ചെറിയ റോളുകളിലൂടെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്ക് എത്തുകയും ചെയ്തയൊരാളാണ്.
ഖോ ഖോ എന്ന ചിത്രത്തിലൂടെയാണ് മമിത ഒരുപാട് ആരാധകരെ സ്വന്തമാക്കുന്നത്. രജീഷ വിജയനൊപ്പമുള്ള മമിതയുടെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ച്യേത്. വരത്തൻ, വികൃതി, ഓപ്പറേഷൻ ജാവ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും മമിത അഭിനയിച്ചിട്ടുണ്ട്. അനശ്വര രാജനൊപ്പമുള്ള സൂപ്പർ ശരണ്യയാണ് പിന്നീട് ഇറങ്ങിയത്. അനശ്വരയെക്കാൾ മികച്ച പ്രകടനമായിരുന്നു മമിതയിൽ നിന്നുണ്ടായത്.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും അത് തന്നെയാണ് വിലയിരുത്തിയത്. സ്കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയ ഫോർ എന്ന സിനിമയാണ് മമിതയുടെ അവസാനം പുറത്തിറങ്ങിയത്. ഇനി തമിഴിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മമിത. അഥർവ, കൃതി ഷെട്ടി എന്നിവർ ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ് മമിത തമിഴിലേക്ക് എത്തുന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ നടന്നുവരികയാണ്.
മമിതയുടെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവച്ചുകൊണ്ടിരിക്കുന്നത്. പാരീസ് ഡേ ബൗട്ടിക്കിന്റെ ഔട്ട്.ഹിറ്റുകൾ ധരിച്ചാണ് ഓരോ ദിവസവും ഒരു ലുക്ക് ഫോട്ടോസ് മമിത പോസ്റ്റ് ചെയ്യുന്നത്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. രശ്മി ശ്രീധരനും സിജാ രാജനും ചേർന്നാണ് മമിതയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ലുക്കെന്നാണ് ആരാധകർ പറയുന്നത്.