February 26, 2024

‘ഐവ!! കാണാൻ തന്നെ എന്താ ക്യൂട്ട്, നീലയിൽ അഴകിയായി നടി മാളവിക ശ്രീനാഥ്..’ – ഫോട്ടോസ് കാണാം

അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടുക എന്നത് ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണ്. പലർക്കും അത് സാധിക്കാറില്ല. ചിലർ നായകനോ നായികയായോ ഒക്കെ തന്നെ ആദ്യ സിനിമയിൽ അഭിനയിച്ചാൽ പോലും ശ്രദ്ധനേടിയെടുക്കാൻ സാധിക്കാതെ പോകാറുണ്ട്. ചിലർ വളരെ കുഞ്ഞ് വേഷം ചെയ്ത പോലും കൈയടി വാങ്ങി പ്രിയങ്കരരായി മാറാറുമുണ്ട്.

അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മാളവിക ശ്രീനാഥ്. മാളവികയുടെ ആദ്യ സിനിമയായിരുന്നു അത്. ചെറിയ അധികം ഡയലോഗുകൾ ഒന്നുമില്ലാത്ത വേഷമായിരുന്നിട്ട് കൂടിയും ഒ.ടി.ടിയിൽ ഇറങ്ങിയ ആ സിനിമയോടെ മാളവികയ്ക്ക് ആരാധകരെ ഒരുപാട് ലഭിച്ചിരുന്നു. നീതു എന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്.

ആ സിനിമയ്ക്ക് ശേഷം വേറെ മികച്ച വേഷങ്ങൾ മാളവികയെ തേടി എത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് ആയിരുന്നു മാളവികയുടെ അടുത്ത സിനിമ. മാളവിക അഭിനയിച്ച തിയേറ്ററിൽ ഇറങ്ങിയ ആദ്യ സിനിമയായത് കൊണ്ട് തന്നെ താരം ഏറെ സന്തോഷവതിയായിരുന്നു. ആസിഫ് അലിയുടെ കാസർഗോൾഡ് ആണ് മാളവികയുടെ ഇനി വരാനുള്ള സിനിമ.

മാളവിക ശ്രീനാഥിന്റെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. നീല നിറത്തിലെ ഔട്ട്.ഫിറ്റിൽ ക്യൂട്ട് ലുക്കിൽ നിൽക്കുന്ന മാളവികയുടെ ഫോട്ടോസാണ് ഇത്. ബൽജിത്ത് എം എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇത്. ബൽജിത്ത് തന്നെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നു.