‘ഉസ്താദ് ഹോട്ടലിലെ ഹൂറിയല്ലേ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി മാളവിക നായർ..’ – ഫോട്ടോസ് വൈറൽ

ദുൽഖർ സൽമാനും തിലകനും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. ഗംഭീര വിജയം നേടിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു അത്. ക്ലൈമാക്സ് ഉൾപ്പടെയുള്ള രംഗങ്ങളും നല്ലയൊരു മെസ്സേജും നൽകിയാണ് സിനിമ അവസാനിക്കുന്നത്. അതിലെ മിക്ക രംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പക്ഷേ തിലകൻ തന്റെ ഹൂറിയെ കുറിച്ച് പറയുന്ന സീൻ തന്നെയായിരുന്നു അതിൽ ഏറ്റവും മികച്ചത്. ആ സീൻ പറയുമ്പോൾ ഹൂറിയായി കാണിക്കുന്ന കുട്ടിയെ അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. മാളവിക നായർ എന്ന കുട്ടിയായിരുന്നു അത് അവതരിപ്പിച്ചിരുന്നത്. അത് മാളവികയുടെ ആദ്യ സിനിമയായിരുന്നു. ഹൂറി ശ്രദ്ധിക്കപെട്ടതോടെ കൂടുതൽ നല്ല വേഷങ്ങൾ മാളവികയ്ക്ക് ലഭിച്ചു.

കർമ്മയോദ്ധയിൽ മോഹൻലാലിൻറെ മകളായി മാളവിക അഭിനയിച്ചിട്ടുണ്ട്. പകിട എന്ന ആസിഫ് അലി ചിത്രത്തിലൂടെയാണ് മാളവിക നായികയായി അരങ്ങേറുന്നത്. അതിന് ശേഷം മാളവികയെ മലയാളികൾ കണ്ടിട്ടില്ല. പക്ഷേ മാളവിക മറ്റു ഭാഷകളിൽ പ്രതേകിച്ച് തെലുങ്കിൽ നിരവധി സിനിമകളിൽ അഭിനയിച്ചു. ‘കുക്കൂ’ എന്ന തമിഴ് സിനിമയിലെ പ്രകടനവും എടുത്തുപറയേണ്ട ഒന്നാണ്.

തെലുങ്കിലാണ് മാളവിക ഇപ്പോൾ കൂടുതൽ സജീവമായിട്ടുള്ളത്. ഉസ്താദ് ഹോട്ടലിൽ കണ്ട ഹൂറി ഒന്നുമല്ല ഇപ്പോൾ മാളവിക. ഒരു ഹോട്ട് ഫോട്ടോഷൂട്ടിലൂടെ മാളവിക ഇപ്പോൾ മലയാളി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കല്യാൺ യശസ്വിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഷ രാമകൃഷ്ണനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മോഹന ടെസിരാജുവാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.