സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം രണ്ട് തവണ നേടിയ ഒരാളാണ് നടി മാളവിക നായർ. ബാലതാരത്തിൽ നിന്ന് നായികയായുള്ള മാറ്റത്തിലേക്ക് കിടക്കുകയാണ് മാളവിക. ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം 23 വയസ്സ് മാത്രം പ്രായമുള്ള മാളവിക ഈ അടുത്തിടെ ഇറങ്ങിയ സി.ബി.ഐ 5 ദി ബ്രെയിൻ ചിത്രത്തിൽ ഒരു വലിയ സ്കൂൾ കുട്ടിയുടെ അമ്മയുടെ റോളിൽ അഭിനയിച്ചിരുന്നു.
മമ്മൂട്ടി ചിത്രത്തിലൂടെ തന്നെയാണ് മാളവിക സിനിമയിലേക്ക് എത്തുന്നത്. കറുത്തപക്ഷികൾ എന്ന ചിത്രത്തിലെ മല്ലി എന്ന അന്ധയായ പെൺകുട്ടിയായിട്ടാണ് മാളവിക ആദ്യം അഭിനയിക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും മാളവികയെ തേടി വീട്ടിലെത്തി. അതൊരു പക്ഷേ സിനിമയിൽ തുടക്കം മാത്രമായിരുന്നു.
അത് കഴിഞ്ഞ് ആറ് കൊല്ലത്തിന് ശേഷം വീണ്ടും ബാലതാരത്തിനുള്ള അവാർഡ് മാളവികയ്ക്ക് ലഭിച്ചു. ഈ തവണ ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാർഡ്. എസ് യുവർ ഓണർ, മായാബസാർ, ശിക്കാർ, പെൺപട്ടണം, വാദ്ധ്യാർ, ജോർജേട്ടൻസ് പൂരം തുടങ്ങിയ സിനിമകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
ജീവിതത്തിൽ കേരളീയ വേഷങ്ങൾ ഇടാൻ ഇഷ്ടമുള്ള ഒരാളാണ് മാളവിക എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പുഴയുടെ അരികിലെ കല്ല് പടവുകളിൽ ഇരിക്കുന്ന മാളവികയുടെ തനി നാടൻ വേഷത്തിലുള്ള ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. പട്ടുപാവാടയും ബ്ലൗസും ധരിച്ചുള്ള മാളവികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫ്രിൻറ്സ് ഫ്രാൻസിസാണ്. പൂജ ശരത്താണ് ഔട്ട് ഫിറ്റ് ഡിസൈൻ ചെയ്തത്.