December 2, 2023

‘ജേണലിസത്തിൽ ടോപ്പർ!! ഗ്രാജ്വേഷൻ ചടങ്ങിൽ തിളങ്ങി നടി മാളവിക നായർ..’ – ഫോട്ടോസ് വൈറൽ

മമ്മൂട്ടി നായകനായി എത്തിയ കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മാളവിക നായർ. അതിൽ മമ്മൂട്ടിയുടെ മകളായി ബാലതാരമായി അഭിനയിച്ച് തുടങ്ങിയ മാളവിക ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയെടുത്തിരുന്നു. ഇന്നും കറുത്ത പക്ഷികളെ മല്ലി എന്ന പേരിലാണ് മാളവിക അറിയപ്പെടുന്നത്.

ആ പഴയ മല്ലിയൊക്കെ ആളാകെ മാറി കഴിഞ്ഞു. ജോർജേട്ടൻസ് പൂരം എന്ന സിനിമയിലാണ് മാളവികയെ പ്രേക്ഷകർ വളരെ പെട്ടന്നൊരു മാറ്റത്തിൽ ആദ്യം കാണുന്നത്. അതിൽ വിനയ് ഫോർട്ടിന്റെ പെയർ ആയിട്ടാണ് താരം അഭിനയിച്ചത്. ഈ വർഷം പുറത്തിറങ്ങിയ സി.ബി.ഐ 5-ലും മാളവിക ഒരു വലിയ കുട്ടിയുടെ അമ്മയായി അഭിനയിച്ചിരുന്നു. അത് പക്ഷേ പ്രേക്ഷകർക്ക് അംഗീകരിക്കാൻ പറ്റിയിരുന്നില്ല.

മാളവികയുടെ ജീവിതത്തിലെ ഒരു നിർണായകമായ മുഹൂർത്തം കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം മാളവിക പൂർത്തിയാക്കിയിരിക്കുകയാണ്. അതും കോളേജ് ടോപ്പറായിട്ടാണ് മാളവികയുടെ പഠനം പൂർത്തിയാക്കിയത്. ഗ്രാജ്വേഷൻ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മാളവിക ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ടു.

എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്നുമാണ് മാളവിക ജേണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയത്. കഴിഞ്ഞ അഞ്ച് വർഷവും അവിടെ തന്നെയാണ് മാളവിക പഠിച്ചത്. മാളവിക ഇനി സിനിമയിൽ നായികയായി തുടരുമോ അതോ പ്രൊഫഷണൽ ജീവിതവുമായി മുന്നോട്ടുപോകുമോ എന്നറിയാനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.