December 4, 2023

‘സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക, ഇത് ശരിക്കും ഞെട്ടിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന മലയാളിയായ താരസുന്ദരിയാണ് നടി മാളവിക മോഹനൻ. ക്യാമറാമാനായ കെ.യു മോഹനന്റെ മകളായ മാളവിക സിനിമയിലേക്ക് എത്തുന്നത് ദുൽഖർ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെയാണ്. പക്ഷേ തമിഴിൽ അഭിനയിച്ച ശേഷമാണ് മാളവികയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടായത്. മലയാളത്തിൽ ആദ്യം അഭിനയിച്ച മിക്ക സിനിമകളും ശ്രദ്ധനേടാതെ പോവുകയും ചെയ്തിരുന്നു.

മലയാളത്തിലെ മമ്മൂട്ടി ചിത്രമായ ‘ദി ഗ്രേറ്റ് ഫാദറാണ് അൽപ്പമെങ്കിലും താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷമാണ് മാളവിക തമിഴിൽ രജനികാന്ത് ചിത്രമായ പേട്ടയിൽ അഭിനയിക്കുന്നത്. അതിലും അത്ര നായികയായിട്ടല്ല മാളവിക അഭിനയിച്ചിരുന്നത്. പിന്നീട് വിജയ് ചിത്രമായ മാസ്റ്ററിൽ മാളവിക നായികയായി അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി.

മാളവിക ഇപ്പോൾ മാലിദ്വീപിൽ തന്റെ ഷൂട്ടിംഗ് തിരക്കിന് ബ്രേക്ക് കൊടുത്ത് ഒരു അടിച്ചുപൊളി അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. കഴിഞ്ഞ 2-3 ദിവസങ്ങളായി ഇൻറർനെറ്റിൽ മാളവികയുടെ മാലിദ്വീപ് ചിത്രങ്ങളും വീഡിയോസും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാളവിക ആദ്യമായി ബിക്കിനി ധരിച്ച ചിത്രങ്ങളാണ് ഇതിൽ കൂടുതൽ വൈറലാവുന്നത്.

ഇപ്പോഴിതാ മാളവിക സ്വിം സ്യുട്ടിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങൾ കണ്ട് അക്ഷരാർത്ഥത്തിൽ ആരാധകർ എമ്പാടും ഞെട്ടിയിരിക്കുകയാണ്. കഴുത്തിൽ ഒരു സ്വർണ മാലയും താരം ഡ്രസിനൊപ്പം അണിഞ്ഞിട്ടുണ്ട്. മത്സ്യകന്യകയുടെ ഒരു ഇമോജിയാണ് നടിയും മാളവികയുടെ ഉറ്റസുഹൃത്തുമായ ശ്രിന്ദ കമന്റായി നൽകിയിരിക്കുന്നത്.