ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി മാളവിക മോഹനൻ. ആദ്യ സിനിമ വലിയ വിജയം നേടിയിട്ടില്ലായിരുന്നു, എങ്കിൽ കൂടിയും മാളവിക തളരാതെ സിനിമയിൽ പിടിച്ചു നിന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിജയ് നായകന മാസ്റ്ററിലെ നായികാ വേഷത്തോടെ മാളവികയ്ക്ക് തമിഴിൽ ആരാധകർ ഏറെയായി.
സൗത്ത് ഇന്ത്യയിൽ ഒരു സെൻസേഷണൽ സ്റ്റാറായി മാളവിക ഇപ്പോൾ. ഗ്ലാമറസ് വേഷങ്ങളിൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മനം കവർന്നുകൊണ്ടിരിക്കുന്ന മാളവിക ധനുഷ് നായകനാകുന്ന മാരൻ എന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി അതിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ഇത് കൂടാതെ യുദ്ര എന്ന ഹിന്ദി ചിത്രത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. സിദ്ധാന്ത് ചതുർവേദിയുടെ നായികയായിട്ടാണ് സിനിമയിൽ മാളവിക അഭിനയിക്കുന്നത്.
അതിന്റെ താരത്തിന്റെ ഷൂട്ടിംഗ് ബ്രെക്ക് എടുത്ത് ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് മാളവിക. ഇന്ത്യൻ സിനിമ മേഖലയിലെ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദ സഞ്ചാര മേഖലയായ മാലിദ്വീപിലാണ് മാളവികയും യാത്ര പോയിരിക്കുന്നത്. ഏറെ നാളായി ആരാധകർ കാത്തിരുന്ന മാളവികയുടെ ബിക്കിനി ഫോട്ടോസും ഇപ്പോൾ പുറത്തുവന്നു.
മഞ്ഞ നിറത്തിലെ ബിക്കിനി ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. മാലിദ്വീപിൽ ബീച്ചിലെ നിമിഷങ്ങൾ ആസ്വദിക്കുന്ന ഒരു വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴിൽ ചിലർ ആരാധകരുടെ മോശം കമന്റുകളും ചിത്രങ്ങൾക്കും വിഡിയോയ്ക്കും താഴെ കാണാൻ സാധിക്കും. തിരിഞ്ഞ് ഇരിക്കുന്നത് അല്ലാതെ മുൻവശം കാണിക്കൂ എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ.