കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ജനിച്ച് മുംബൈയിൽ വളർന്ന് ഒടുവിൽ മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക മോഹനൻ. കോളേജ് പഠനകാലത്ത് തന്നെ മോഡലിംഗ് രംഗത്ത് സജീവമായ മാളവിക ദുൽഖർ സൽമാന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് കരിയർ ആരംഭിച്ചത്. പക്ഷേ പട്ടം പോലെ എന്ന സിനിമ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നില്ല.
2 വർഷങ്ങൾക്ക് ശേഷം ആസിഫ് അലിയുടെ നായികയായി നിർണായകം എന്ന സിനിമയിൽ മാളവിക അഭിനയിച്ചു. മികച്ച അഭിപ്രായം ലഭിച്ചിരുന്നെങ്കിലും ഒരു വലിയ ഹിറ്റിലേക്ക് അത് മാറിയിരുന്നില്ല. പിന്നീട് കന്നഡയിലും അതിന് ശേഷം ബോളിവുഡിലും ഓരോ സിനിമകൾ വീതം ചെയ്തു. മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തിയ മാളവിക ഈ തവണ ശ്രദ്ധനേടിയെടുത്തു.
സിനിമ തിയേറ്ററുകളിൽ വലിയ വിജയമായി തീരുകയും ചെയ്തു. അതിന് ശേഷം തമിഴിൽ നിന്ന് അവസരങ്ങൾ വന്നു. രജനികാന്തിന്റെ പേട്ട, വിജയ്‌യുടെ നായികയായി മാസ്റ്റർ, ധനുഷിന്റെ നായികയായി മാരൻ എന്നീ സിനിമകളിൽ മാളവിക തകർത്ത് അഭിനയിച്ചു. മോഡലിംഗ് മേഖലയിൽ നിന്ന് വന്നയാളായത് കൊണ്ട് തന്നെ ഒരു ഗ്ലാമറസ് പരിവേഷവും മാളവികയ്ക്ക് ഉണ്ടായിരുന്നു.
സിനിമയ്ക്ക് പുറത്ത് മാളവികയെ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ടുകളിൽ ആരാധകർ കാണുകയും ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു. ‘ബോട്ടും ബൂട്ടും! നിങ്ങൾക്ക് ഏതാണ് ഇഷ്ടം?’ എന്ന ക്യാപ്ഷനോടെ തന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ മാളവിക പങ്കുവച്ചു. ഭാരത് റവയിൽ ആണ് ചിത്രങ്ങൾ എടുത്തത്. ഷീഫാജ് ഗിലാനിയാണ് സ്റ്റൈലിംഗ്, അനിഘ ജൈനാണ് മേക്കപ്പ്.