ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. ബോളിവുഡിൽ ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളായ മാളവിക കരിയറിന്റെ തുടക്കത്തിൽ ഒരു വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. അഭിനയിച്ച ആദ്യ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം നിർണായകം എന്ന സിനിമയിൽ നായികയായി.
മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും അതിനും തിയേറ്ററുകളിൽ വിജയമാകാൻ സാധിച്ചിരുന്നില്ല. പിന്നീട് കന്നടയിൽ ഒരു സിനിമയിൽ നായികയായി മാളവിക അഭിനയിച്ചെങ്കിലും അതും ഹിറ്റായില്ല. തുടർന്ന് ഹിന്ദി അരങ്ങേറ്റം നടത്തിയ മാളവിക മലയാളത്തിൽ മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ അഭിനയിച്ച ശേഷമാണ് കരിയറിൽ കൂടുതൽ നല്ല സിനിമകൾ മാളവികയെ തേടിയെത്തിയത്.
പേട്ട, മാസ്റ്റർ, മാരൻ തുടങ്ങിയ തമിഴ് സിനിമകളിൽ നായികയായി തിളങ്ങിയ മാളവികയുടെ സമയം തെളിഞ്ഞു. മാളവികയെ ഗ്ലാമറസ് ലുക്കിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. ഇപ്പോൾ പാ രഞ്ജിത്ത് ചിത്രമായ തങ്കലാനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മാളവിക. ചിയാൻ വിക്രമാണ് അതിൽ നായകനായി അഭിനയിക്കുന്നത്. മലയാളികളുടെ പ്രിയതാരം പാർവതി തിരുവോത്തും അതിൽ അഭിനയിക്കുന്നുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്ലാമറസായി ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് മാളവിക. സെൽഫ് സിന്റർഡ് എന്ന ബ്രാൻഡിന്റെ ഔട്ട്.ഫിറ്റിൽ ഷെൽഡൺ സാന്റോസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനുഷയാണ് മേക്കപ്പ് ചെയ്തത്. ഇത്രയും ഹോട്ട് ആകാൻ ഒരാൾക്ക് പറ്റുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. യുദ്ധര എന്ന ഒരു ഹിന്ദി സിനിമയും മാളവിക ഇനി ഇറങ്ങാനുണ്ട്.