വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരസുന്ദരിയാണ് നടി മാളവിക മേനോൻ. നായികയായി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചെറിയ വേഷങ്ങളിലൂടെയാണ് മാളവിക കൂടുതൽ ശ്രദ്ധനേടിയത്. കുറച്ച് സീനുകൾ മാത്രമേ ഉള്ളുവെങ്കിലും കൂടിയും മാളവിക സിനിമയിൽ ആ റോൾ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ധാരാളം വേഷങ്ങളും താരത്തിന് കിട്ടാറുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിലെ ഒരു നേട്ടം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മാളവിക ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സ് പിന്നിട്ടതിന്റെ സന്തോഷമാണ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുന്നത്. നായികയായി ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിൽ കൂടിയും ഒരു വലിയ നേട്ടമാണ് മാളവിക കരസ്ഥമാക്കിയത്.
എന്തായാലും ഒരു മില്യൺ ഫോളോവേഴ്സ് കിട്ടിയതിന്റെ സന്തോഷത്തിൽ ദുബൈയിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോസ് മാളവിക പങ്കുവച്ചിട്ടുമുണ്ട്. അതെ വേഷത്തിലുള്ള വീഡിയോയും മാളവിക പോസ്റ്റ് ചെയ്തിരുന്നു. “1എം ഹൃദയവും, എന്നെ ഞാനാക്കിയ എന്നെക്കുറിച്ച് കരുതുന്ന എന്നെ സ്നേഹിക്കുന്ന എന്റെ കൂടെ നിന്ന ഓരോരുത്തർക്കും നന്ദി..”, മാളവിക മേനോൻ പോസ്റ്റിനോടൊപ്പം കുറിച്ചു.
View this post on Instagram
ഒരു മില്യൺ ഫോളോവേഴ്സ് നേടിയതിന് അഭിനന്ദിച്ച് നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. സുരേഷ് ഗോപി, ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ പാപ്പൻ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ ഈ വർഷം മാളവികയുടെ അഞ്ചിൽ അധികം സിനിമകൾ വേറെയും റിലീസ് ആയിരുന്നു. സിനിമയും സ്റ്റേജ് ഷോകളും മോഡലിംഗുമായി മാളവിക ഏറെ തിരക്കിലാണ്.