സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മാളവിക മേനോൻ. ചെറിയ വേഷത്തിലാണ് ആ ചിത്രത്തിൽ മാളവിക അഭിനയിച്ചത്. പിന്നീട് ഹീറോ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനിയത്തിയായി വേഷമിട്ടു. തൊട്ടടുത്ത സിനിമയിൽ തന്നെ മാളവിക നായികയായി അഭിനയിക്കുകയും ചെയ്തു. അതും ആസിഫ് അലിയുടെ നായികയായി അഭിനയിച്ചു.
പക്ഷേ ഒരുപാട് സിനിമകളിൽ ഒന്നും നായികയായി അഭിനയിച്ചിട്ടുള്ള ഒരാളല്ല മാളവിക. സാധാരണ നായികയായി അഭിനയിക്കുന്നവർ ചെറിയ വേഷത്തിൽ അഭിനയിക്കാൻ മടി കാണിക്കുന്നവരാണ്. പക്ഷേ തനിക്ക് ലഭിക്കുന്നത് എത്ര ചെറിയ വേഷമാണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാറുണ്ട്. ഈ വർഷം തന്നെ നിരവധി സിനിമകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്. കൂടുതൽ സൂപ്പർസ്റ്റാർ സിനിമകളായിരുന്നു.
മിക്കതിലും ചെറിയ കഥാപാത്രങ്ങളായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മാളവികയെ നായികയായി അഭിനയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതെന്ന് ആരാധകർ പങ്കുവെക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്തും മാളവിക മലയാളികൾക്ക് ഇടയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അതിൽ പലതും തരംഗമാവുകയും ചെയ്തിട്ടുണ്ട്. പാപ്പൻ ആണ് അവസാനമിറങ്ങിയ ചിത്രം.
ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി മാളവിക ഈ തവണ തിരഞ്ഞെടുത്തത് ഗോവയായിരുന്നു. അവിടെ നിന്നുള്ള ആഘോഷ ചിത്രങ്ങൾക്ക് പിന്നാലെ ഗോവയിലെ ബീച്ചിൽ 2023-ലെ ആദ്യത്തെ സൂര്യാസ്തമയം കണ്ടതിന്റെ ചിത്രങ്ങളും ഇപ്പോൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയെ പോലെ സൂര്യാസ്തമയം ആസ്വദിക്കുന്ന മാളവികയെ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നിൽക്കുന്നത് കാണാൻ പറ്റും.