സിനിമയിൽ നായകനായോ നായികയായോ അഭിനയിച്ചു തുടങ്ങിയാൽ അത്തരം റോളുകളിൽ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് തീരുമാനിക്കുന്നവരാണ് സിനിമ മേഖലയിൽ പലരും. വളരെ ചുരുക്കം ചില താരങ്ങളെ മാത്രമേ ഏത് റോൾ ലഭിച്ചാലും ചെയ്യുമെന്ന് കാണിച്ചുതന്നിട്ടുളളത്. സിനിമയിൽ ചിലപ്പോൾ നായകനും നായികയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൈയടികൾ ചിലപ്പോൾ അവർക്ക് ലഭിക്കുകയും ചെയ്യാം.
അത്തരത്തിൽ നായിക റോളുകൾ അല്ലെങ്കിൽ കൂടിയും ഏത് കഥാപാത്രം ലഭിച്ചാലും ചെയ്യുന്ന ഒരു യുവനടിയാണ് മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലൂടെയാണ് മാളവിക മേനോൻ അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് നായികയായി 916 സിനിമയിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴിലും ഇപ്പോഴിതാ തെലുങ്കിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് മാളവിക.
ഒന്ന്-രണ്ട് സിനിമകളിൽ മാത്രമേ മാളവിക നായികയായി അഭിനയിച്ചിട്ടുള്ളൂ. ചെറിയ കഥാപാത്രം ആണെങ്കിൽ കൂടിയും മാളവിക അത് ചെയ്യാൻ ശ്രമിക്കാറുമുണ്ട്. നടൻ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം, ആറാട്ട് തുടങ്ങിയ സിനിമകളിൽ മാളവിക അഭനയിച്ചിട്ടുണ്ട്. നവ്യ നായരുടെ ഒരുത്തി എന്ന സിനിമയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.
പാപ്പൻ, സി.ബി.ഐ 5 തുടങ്ങിയ സിനിമകൾ ഇനി ഇറങ്ങാനുള്ളത്. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം ആക്റ്റീവ് ആണ് മാളവിക. ഇപ്പോഴിതാ തമിഴിൽ തരംഗമായ “മയക്കിറിയെ സിരിക്കറിയെ..” എന്ന പാട്ടിന് ചെറിയ രീതിയിൽ ചുവടുകൾ വച്ചും ആരാധകരെ ചിരിയിൽ മയക്കിയും വീഡിയോ പങ്കുവച്ചിരിക്കുകയാണ് മാളവിക. അമൽ ഷാജിയാണ് വീഡിയോ എടുത്തത്. ലാമിയ സി.കെയുടെ സ്റ്റൈലിംഗിൽ അശ്വതി വിപുലാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.