മലയാളത്തിലെ പ്രശസ്തമായ ഒരു ആൽബം സോങ്ങിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി മാളവിക മേനോൻ. നിദ്ര എന്ന സിനിമയിലാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്. ഹീറോയിലെ പൃഥ്വിരാജിന്റെ അനിയത്തിയായി അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. 916 എന്ന സിനിമയിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.
എന്നാൽ സിനിമയിൽ നായികയായി മാളവിക അധികം തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല. പക്ഷെ നായികയല്ലെങ്കിൽ കൂടിയും നിരവധി സിനിമകളിൽ സഹനടിയായി മാളവിക അഭിനയിച്ചിട്ടുണ്ട്. അത്തരം റോളുകൾ ചെയ്യാനാണ് കൂടുതൽ താൽപര്യമെന്ന് മാളവിക അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വെറും 23 വയസ്സ് മാത്രമാണ് മാളവികയുടെ പ്രായം.
അതുകൊണ്ട് തന്നെ ഈ ചെറു പ്രായത്തിൽ തന്നെ മാളവികയ്ക്ക് ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുമുണ്ട്. മോഹൻലാൽ നായകനായ ആറാട്ടിൽ ഇന്ദ്രൻസിന്റെ മകളായിട്ട് അഭിനയിച്ചതാണ് മാളവികയുടെ അവസാന റിലീസ് ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. ഏത് തരത്തിലെ റോളും ചെയ്യാൻ മാളവികയ്ക്ക് കഴിയും എന്നതാണ് താരത്തിന്റെ പ്രതേകത.
മാളവിക ധാരാളം ഫോട്ടോഷൂട്ടുകളും റീൽസ് വിഡിയോസും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നീല സാരിയിൽ മാളവിക പങ്കുവച്ച പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള ഒരു യുവനടി വേറെയില്ലെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇതിന് മുമ്പും മാളവിക സാരിയിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.