2016-ലായിരുന്നു സോഷ്യൽ മീഡിയയിൽ ഒരുപാട് തരംഗമായ നടൻ ദിലീപിന്റെയും കാവ്യാമാധവന്റെയും താരവിവാഹം നടന്നത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. 2018-ൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ഇരുവർക്കും ജനിച്ചിരുന്നു. മഹാലക്ഷ്മിയെ ഒരു ഫോട്ടോയും വിഡിയോയും അതിന് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ മഹാലക്ഷ്മി മൊട്ടയടിച്ച് അമ്മയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. അമ്മയുടെ മടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇത്. വെണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ നടന്ന ഒരു സമൂഹ സദ്യയിൽ പങ്കെടുക്കുമ്പോഴുള്ള ദൃശ്യമാണ് ഇത്. കാവ്യാ മാധവന്റെ അച്ഛൻ മാധവനും അമ്മ ശ്യാമളയും താരത്തിനും കുഞ്ഞിനൊപ്പമുണ്ടായിരുന്നു.
വിഡിയോയിൽ എല്ലാവരുടെയും കണ്ണ് പോയത് മഹാലക്ഷ്മിയിലേക്ക് തന്നെയാണ്. ആദ്യമായിട്ടാണ് മഹാലക്ഷ്മിയെ മൊട്ടയടിച്ച് ദിലീപിന്റെയും കാവ്യയുടെയും ആരാധകർ കാണുന്നത്. അതുകൊണ്ട് തന്നെ ഏറെ കൗതുകതോടെയാണ് എല്ലാവരും ഈ വീഡിയോ നോക്കി കാണുന്നത്. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ് കാവ്യാ മാധവൻ.
അതെ സമയം ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. നടിയെ ആക്രമിച്ച കേസുമായി നടക്കുന്ന വിവാദങ്ങൾ കാരണം ദിലീപ് ഇപ്പോൾ സിനിമയിൽ അധികം സജീവമല്ല. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. മീനാക്ഷി സിനിമയിലേക്ക് വരുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.