വളരെ യാദർശ്ചികമായി സിനിമയിൽ അഭിനയത്തിലേക്ക് എത്തിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. ഗായികയായി ടെലിവിഷൻ പ്രോഗ്രാമുകളിൽ പാടിക്കൊണ്ടിരുന്ന മഡോണയെ സംവിധായകനായ അൽഫോൺസ് പുത്രൻ ശ്രദ്ധിക്കുകയും തന്റെ സിനിമയുടെ ഓഡിഷനിലേക്ക് പങ്കെടുക്കാൻ ക്ഷണിക്കുകയുമായിരുന്നു. അങ്ങനെയാണ് മഡോണ പ്രേമം എന്ന സിനിമയിലേക്ക് എത്തുന്നത്.
മൂന്ന് നായികമാരുള്ള സിനിമയായതുകൊണ്ട് തന്നെ വലിയ രീതിയിൽ അവസരങ്ങൾ പിന്നീട് വരില്ലെന്ന് വിചാരിച്ചെങ്കിലും ആ മൂന്ന് നായികമാരും ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിമാരായി മാറുകയും ചെയ്തു. അനുപമ പരമേശ്വരനെയും സായി പല്ലവിയെയും പോലെ തന്നെ ഇന്ന് മഡോണയും തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന താരമാണ്. കന്നഡയിലും ഒരു സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിലേക്ക് വന്നെങ്കിലും തന്റെ കുട്ടികാലം മുതലുള്ള കഴിവ് ഒട്ടും തന്നെ വിട്ടിട്ടുമില്ല മഡോണ. ഒന്ന്-രണ്ട് സിനിമകളിൽ പാടുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലും തമിഴിലുമാണ് മഡോണ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. കിംഗ് ലിയർ, പ്രേമം(തെലുങ്ക്), കാവൻ, പാ പാണ്ടി, ജുങ്ക, ഇബിലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, കൊറ്റിഗോബ്ബ 3, ശ്യാം സിംഗ് റോയ്, കൊമ്പ് വന്താച്ച് സിങ്കംഡാ എന്നീ സിനിമകളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്.
ഓണത്തിന് അനുബന്ധിച്ച് മിക്ക നടിമാരും സമൂഹ മാധ്യമങ്ങളിൽ നാടൻ ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത ഇടാറുണ്ട്. മഡോണയും ട്രഡീഷണൽ വേഷത്തിൽ ഹോട്ട് ലുക്കിൽ ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്. “ഊഷ്മളമായ സീസൺ!! സൗഹൃദം, നിറങ്ങൾ, ചിരി, ഒപ്പം കൂടിച്ചേരൽ.. ശൈലിയിൽ കാലാവസ്ഥ..”, മഡോണ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. രാഹുൽ രാജാണ് ഫോട്ടോസ് എടുത്തത്. റൈമെസ് ഡിസൈനർ ബൗട്ടിക്കാണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്.