‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മൂന്ന് പുതിയ നടിമാരെ ലഭിച്ചിരുന്നു. നിവിൻ പോളിയെ നായകനാക്കിയ പുറത്തിറങ്ങി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് നായികമാരായിരുന്നു ഉണ്ടായിരുന്നത്. അനുപമ പരമേശ്വരൻ, സായി പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരെ മലയാള സിനിമയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ന് തെന്നിന്ത്യയിൽ ഒരുപോലെ തിരക്കുള്ള മൂന്ന് താര സുന്ദരിമാണ്. തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്ന് മൂവർക്ക് ഒരേപോലെ അവസാരങ്ങൾ വരുന്നുണ്ട്. മലയാളത്തിലും ഇടയ്ക്ക് ഇടയ്ക്ക് ഇവർ അഭിനയിക്കാറുണ്ട്. കൂട്ടത്തിൽ സിനിമ ഇറങ്ങിയ ശേഷം താരമായി മാറിയ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് ശേഷം തമിഴിൽ നിന്ന് വിജയ് സേതുപതി നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു.
പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലൂടെ അവിടെയും മഡോണ അരങ്ങേറി. കിംഗ് ലിയർ, കാവൻ, ജുങ്ക, ഇബ്ലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, വാനം കോട്ടാടും തുടങ്ങിയ സിനിമകളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്. കൊട്ടിഗോബ 3-യിലൂടെ കന്നഡയിലും മഡോണ അരങ്ങേറി. ശ്യാം സിംഗ് റോയ്, കൊമ്പ് വച്ച സിങ്കംഡാ എന്നീ സിനിമകളാണ് മഡോണയുടെ അവസാനം പുറത്തിറങ്ങിയ സിനിമകൾ.
അഭിനയം പോലെ തന്നെ അതിമനോഹരമായി പാടുന്ന ഒരാളുകൂടിയാണ് മഡോണ. ചില സിനിമകളിൽ പാടിയിട്ടുമുണ്ട് മഡോണ. മഡോണയുടെ ഏറ്റവും പുതിയ സെൽഫി ചിത്രങ്ങളാണ് വൈറലാവുന്നത്. “യാദൃശ്ചികമായി ഞാൻ” എന്ന ക്യാപ്ഷൻ നൽകിയാണ് മഡോണ മിറർ ചിത്രങ്ങൾ പങ്കുവച്ചത്. ക്രീം നിറത്തിലെ ഷർട്ട് ധരിച്ച് ക്യൂട്ട് ലുക്കിലാണ് മഡോണയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.