കപ്പ ടിവിയിലെ മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ പാട്ടുകാരിയായി സജീവമായി നിന്ന് പിന്നീട് മലയാള സിനിമയിൽ നായികയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ. അൽഫോൻസ് പുത്രൻ ആ പ്രോഗ്രാമിൽ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് പ്രേമം എന്ന തന്റെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. മൂന്ന് നായികമാരിൽ ഒരാളായി മികച്ച പ്രകടനം തന്നെ മഡോണ ആദ്യ ചിത്രത്തിലൂടെ കാഴ്ചവെക്കുകയും ചെയ്തു.
അന്യഭാഷകളിൽ നിന്നും മഡോണയ്ക്ക് ആ സിനിമയ്ക്ക് ശേഷം അവസരം ലഭിക്കുകയും ചെയ്തു. അങ്ങനെ ഗായികയിൽ നിന്ന് ഒരു അഭിനയത്രിയിലേക്ക് മഡോണ വളരെ പെട്ടന്ന് തന്നെ മാറി. മലയാളത്തിൽ അഞ്ച് സിനിമകളിലാണ് ഇതുവരെ മഡോണ അഭിനയിച്ചിട്ടുള്ളത്. കിംഗ് ലിയർ, ഇബിലീസ്, വൈറസ്, ബ്രതെഴ്സ് ഡേ, പദ്മിനി തുടങ്ങിയ മലയാള സിനിമകളിൽ മഡോണ അഭിനയിച്ചു. തമിഴിലാണ് പിന്നെ കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്.
ഏറ്റവും ഒടുവിലായി വിജയ് ചിത്രമായ ലിയോയിൽ അദ്ദേഹത്തിന്റെ പെങ്ങളുടെ റോളിൽ അഭിനയിച്ച് വിജയ് ആരാധകരുടെ മനസ്സിൽ കയറികൂടിയിരിക്കുകയാണ് മഡോണ. അധിഷ്ടസാലി എന്ന തമിഴ് സിനിമയാണ് ഇനി മഡോണയുടെ വരാനുളളത്. മലയാളത്തിൽ പദ്മിനിയാണ് അവസാനം ഇറങ്ങിയത്. വേറെ പുതിയ പ്രൊജെക്ടുകൾ മലയാളത്തിൽ താരത്തിന്റെ അന്നൗൻസ് ചെയ്തിട്ടില്ല. തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ മഡോണ ഇപ്പോഴിതാ ബാത്ത് റൂമിൽ വച്ച എടുത്ത പുത്തൻ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ തരംഗമാക്കി മാറ്റിയിരിക്കുന്നത്. ലേബൽ എം ഡിസൈനേഴ്സിന്റെ ഗൗണാണ് മഡോണ ധരിച്ചിരിക്കുന്നത്. മെറിൻ ജോർജാണ് മഡോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. കൊച്ചിയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വെറൈറ്റി ആയിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.