അനൂപ് മേനോൻ നായകനായ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മാധുരി ബ്രഗാൻസ. ആദ്യ സിനിമയിൽ തന്നെ ശ്രദ്ധപിടിച്ചു പറ്റിയ മാധുരി, അതിന് ശേഷം ജോജുവിന്റെ ജോസഫിൽ നായികയായി അഭിനയിച്ചതോടെ ഒരുപാട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചിരുന്നു. മലയാളി അല്ലെങ്കിൽ കൂടിയും മാധുരി മലയാളത്തിൽ സ്ഥാനം ഉറപ്പിച്ചു.
ജോസഫിലെ എന്ന ജോജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പഴയ കാമുകി ലിസമ്മയുടെ റോളിലാണ് മാധുരി അഭിനയിച്ചത്. അതിന് ശേഷം ജയറാമിന്റെ പട്ടാഭിരാമനിലാണ് മാധുരി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ ചിത്രമായ ഇട്ടിമാണിയിൽ ചെറിയ ഒരു റോളിൽ മാധുരി തിളങ്ങി. ഈ വര്ഷം പുറത്തിറങ്ങിയ വിനയൻ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിലും ശ്രദ്ധേയമായ ഒരു വേഷം മാധുരി ചെയ്തിരുന്നു.
ബാംഗ്ലൂർ സ്വദേശിനിയായ മാധുരി മോഡലിംഗ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ കാത്ത എന്ന റോളിലാണ് മാധുരി അഭിനയിച്ചത്. മാധുരിയുടെ ഏറ്റവും പുതിയ ചിത്രമായ വരാൽ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അനൂപ് മേനോൻ നായകനായ ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നപ്പോൾ താരങ്ങളെല്ലാം കാണാൻ എത്തിയിരുന്നു.
മാധുരിയും പ്രീമിയർ ഷോ കാണാൻ വേണ്ടി വന്നിരുന്നു. ചുവപ്പ് ലെഹങ്കയിൽ ഹോട്ട് ലുക്കിലാണ് മാധുരി തിളങ്ങിയത്. മേഘ കപൂർ ലേബലിന്റെ ഔട്ട്ഫിറ്റാണ് മാധുരി ധരിച്ചിരിക്കുന്നത്. സുമേഷ് സൂര്യയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹോട്ട് ലുക്കെന്ന് ആണ് ആരാധകർ കമന്റുകൾ ഇട്ടിരിക്കുന്നത്. മല്ലിക എന്ന കഥാപാത്രത്തെയാണ് മാധുരി വാരൽ സിനിമയിൽ അവതരിപ്പിക്കുന്നത്.