അനൂപ് മേനോൻ നായകനായ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി മാധുരി ബ്രഗാൻസ. അതിൽ ചെറിയ വേഷത്തിലാണ് മാധുരി അഭിനയിച്ചത്. പിന്നീട് ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ജോസഫ് എന്ന സിനിമയിൽ നായികമാരിൽ ഒരാളായി മാധുരി തിളങ്ങി. ആ സിനിമയിലൂടെയാണ് മാധുരി പ്രേക്ഷക ശ്രദ്ധനേടുന്നത്.
അതിന് ശേഷം മലയാളത്തിൽ കുറച്ച് സിനിമകൾ മാധുരി ചെയ്തിട്ടുണ്ട്. അതിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ കാത്ത എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മാധുരി കാഴ്ചവച്ചിട്ടുളളത്. ആ സിനിമയിലെ കഥാപാത്രത്തിന് ശേഷം മാധുരിക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. പട്ടാഭിരാമൻ, ഇട്ടിമാണി മൈഡ് ഇൻ ചൈന, അൽ മല്ലു, വരാൽ തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചിട്ടുണ്ട്.
ഒരു കന്നഡ ചിത്രത്തിലും മാധുരി അഭിനയിച്ചിട്ടുണ്ട്. കർണാടക സ്വദേശിനിയായ മാധുരി മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ ജീവിതത്തിലേക്ക് എത്തുന്നത്. മലയാളത്തിലൂടെ തിളങ്ങിയ മാധുരി ഗ്ലാമറസ് വേഷങ്ങൾ ധരിച്ച് മലയാളികളായ ആരാധകരെ കൈയിലെടുത്തിട്ടുണ്ട്. സിനിമകളിൽ അത്തരം കഥാപാത്രങ്ങൾ മാധുരി ചെയ്തിട്ടില്ലെങ്കിലും വൈകാതെ അത് കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.
അതേസമയം മാധുരി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബീച്ചിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് മാധുരി തിളങ്ങിയിട്ടുള്ളത്. “വികാരങ്ങൾ പിടിക്കരുത്, തിരമാലകൾ പിടിക്കുക..”, എന്ന ക്യാപ്ഷനോടെയാണ് മാധുരി തന്റെ ഗോവൻ ബീച്ച് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഇത്തരം ഫോട്ടോസ് ഇനിയും പങ്കുവെക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.