സൈലന്റായിട്ട് വന്ന് തിയേറ്ററുകളിൽ നിന്ന് മിന്നും വിജയം നേടുന്ന ധാരാളം സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഈ അടുത്തിടെ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമ അത്തരത്തിൽ യാതൊരു ഹൈപ്പുമില്ലാത്ത റിലീസ് ചെയ്ത തിയേറ്ററുകളിൽ നിന്ന് കോടികൾ വാരിയ ചിത്രമായിരുന്നു. ഇപ്പോഴിതാ അതുപോലെ സൈലന്റ് ഹിറ്റാകുമെന്ന് സൂചനകൾ നൽകി കൊണ്ട് ഒരു സിനിമ കൂടി വരികയാണ്.
ഏറെ നാളുകൾക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് കോമഡി റോളിൽ അഭിനയിക്കുന്ന മദനോത്സവമാണ് ഈ വിഷുവിന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. കോമഡി ഡ്രാമ ഗണത്തിൽപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടീസർ കണ്ടപ്പോൾ പ്രേക്ഷകർ ഉറപ്പിച്ചിരുന്നു. ഇപ്പോഴിതാ ടീസറിനേക്കാൾ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് മദനോത്സവത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.
സുരാജിന്റെ കോമഡി സീനുകൾ കൂടാതെ രാഷ്ട്രീയ നേതാവായി ബാബു ആന്റണിയുടെ തകർപ്പൻ രംഗങ്ങളും ട്രെയിലറിൽ കാണാൻ സാധിക്കും. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് അഴിക്കോടന്‍, സ്വാതിദാസ് പ്രഭു തുടങ്ങിയ ഒരുപാട് താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പുതുമുഖങ്ങളായ കുറെ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ന്നാ താൻ കേസ് കൊട്, കനകം കാമിനി കളഹം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ സിനിമയുടെ തിരക്കഥ. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ. സുധീഷ് ഗോപിനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അജിത് വിനായക് ഫിൽംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.