കുറച്ച് നാളുകൾക്ക് മുമ്പ് ചില അഭിമുഖങ്ങൾ മലയാളികളുടെ പ്രിയപ്പെട്ട താരമായ പൃഥ്വിരാജ്, തമിഴിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന വരാനിരിക്കുന്ന സിനിമയുടെ കഥ അറിയാമെന്ന് പറഞ്ഞിരുന്നു. ലോകേഷ് വിക്രം ഇറങ്ങിയ ശേഷമാണ്, താനൊരു സിനിമാറ്റിക് യൂണിവേഴ്സ് പ്ലാൻ ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. വിജയുടെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതും ലോകേഷ് ആണ്.
ഇതൊക്കെ അറിഞ്ഞിരിക്കുമ്പോഴാണ് പൃഥ്വിരാജ് തനിക്ക് ലോകേഷിന്റെ വരാനിരിക്കുന്ന കൈതി 2, വിക്രം 2 എന്നീ സിനിമകളുടെ പ്ലോട്ട് അറിയാമെന്ന് പറഞ്ഞത്. പൃഥ്വിരാജ് പ്രശാന്ത് നീലിന്റെ സലാറിലും അഭിനയിക്കുന്നുണ്ട്. പ്രശാന്ത് നീലിന്റെ തന്നെ കെ.ജി.എഫ് 3-യുടെ പ്ലോട്ട് എങ്ങനെയാണെന്ന് അറിയാമെന്നും ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഈ രണ്ട് കാര്യങ്ങൾ കൂട്ടിച്ചേർത്ത് പൃഥ്വിരാജിന് എതിരെ ഒരുപാട് ട്രോളുകളും കളിയാക്കലുകളും വന്നു.
പൃഥ്വിരാജ് വെറുതെ തള്ളുക ആണെന്ന് തരത്തിലായിരുന്നു കളിയാക്കലുകൾ. അവതാർ 3-യുടെ കഥ പൃഥ്വിരാജിന് അറിയാമെന്ന് വരെ ട്രോളുകൾ വന്നിരുന്നു. എന്തായാലും പൃഥ്വിരാജ് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ ലോകേഷ് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. “ഞാനും പൃഥ്വിയും ചേർന്ന് ഒരു സിനിമ ചെയ്യാനിരുന്നതാണ്. ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഞാൻ എന്റെ വരാനിരിക്കുന്ന ലൈൻ അപ്പ് പറഞ്ഞിരുന്നു.
എന്തൊക്കെയാണ് എന്റെ ഐഡിയസ് എന്നൊക്കെ ഞാൻ അദ്ദേഹവുമായി ഡിസ്കസ് ചെയ്തിരുന്നു. അത് കേട്ടപ്പോൾ ഭയങ്കര ആവേശഭരിതനായി. അത് കേട്ടിട്ട് ഇനി പത്ത് വർഷത്തേക്ക് സ്ക്രിപ്റ്റ് എഴുതണ്ട അല്ലെ എന്ന് അദ്ദേഹം ചോദിച്ചു..”, ലോകേഷ് അഭിമുഖത്തിൽ പറഞ്ഞു. ലോകേഷിന്റെ വാക്കുകൾ വന്നതോടെ പൃഥ്വിരാജ് ആരാധകർ എന്തായാലും ആവേശത്തിലാണ്. കളിയാക്കിയവരൊക്ക എവിടെ പോയി എന്നാണ് അവർ ചോദിക്കുന്നത്.