’53-ാം വയസ്സിലും എന്തൊരു മെയ്‌വഴക്കം..’ – അന്താരാഷ്ട്ര യോഗ ദിനത്തിൽ ഫോട്ടോസ് പങ്കുവച്ച് നടി ലിസ്സി
80-കളിൽ മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് നടി ലിസ്സി. ലിസ്സി എന്ന നടിയുടെ ഏറ്റവും വലിയ പ്രതേകത എന്തെന്നാൽ കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും സഹോദരിയായും നായികയുടെ കൂട്ടുകാരിയായും സൈഡ് റോളുമെല്ലാം അഭിനയിച്ച താരമാണ്. മോഹൻലാൽ, മുകേഷ് എന്നിവരുടെ ജോഡിയായി ഒരുപാട് സിനിമകളിൽ ലിസ്സി അഭിനയിച്ചിരുന്നു.
പിന്നീട് സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലാവുകയും ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന താരം കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകി. എന്നാൽ 2014-ൽ ഇരുവരും വേറെ,വേറെ താമസിക്കുകയും തുടർന്ന് 24 വർഷത്തെ വിവാഹബന്ധം 2016-ൽ നിയമപരമായി വേർപ്പെടുത്തുകയും ചെയ്തു.
ലിസ്സിയുടെ മകൾ കല്യാണിയും ഇപ്പോൾ സിനിമയിൽ 80-കളിലെ അമ്മയെ പോലെ സജീവമാവുകയാണ്. അച്ഛൻ സംവിധാനം ചെയ്യുന്ന മരക്കാറിൽ കല്യാണി ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ലീസ്സിയും അഭിനയത്തിലേക്ക് തിരിച്ചുവന്നു. തെലുഗ് ചിത്രമായ ചാൽ മോഹൻ രംഗയിൽ നായികയുടെ അമ്മ വേഷത്തിൽ ലിസ്സി അഭിനയിച്ചു.
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് ലിസ്സി യോഗ ചെയ്യുന്ന ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഈ ഫെബ്രുവരിയിൽ 53 വയസ്സ് പൂർത്തിയായ ലിസ്സി ശരിക്കും തന്റെ ആരാധകരെ ഞെട്ടിച്ചു. ഈ പ്രായത്തിൽ എന്തൊരു മെയ്‌വഴക്കമാണെന്ന് ചിത്രങ്ങളിൽ കണ്ടാൽ വ്യക്തമാകും. മുമ്പുള്ള വർഷങ്ങളിലും ലിസ്സി യോഗ ദിനത്തിൽ ചിത്രങ്ങൾ പങ്കുവെക്കുമായിരുന്നു.
മലയാളത്തിൽ ഒരുപാട് സിനിമകളിൽ തിളങ്ങിയ ലിസിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 1991-ൽ പുറത്തിറങ്ങിയ മെയ് ദിനം എന്ന സിനിമയിലാണ് ലിസ്സി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ചെന്നൈയിലാണ് ലിസ്സി ഇപ്പോൾ താമസിക്കുന്നത്.