‘കേപ് റോക്ക! സന്ദർശിക്കേണ്ട മനോഹരമായ സ്ഥലം, ലിസ്ബണിൽ നിന്ന് അത്ര ദൂരെയല്ല..’ – യാത്ര അനുഭവം പങ്കുവച്ച് നടി ലിസി

തെന്നിന്ത്യയിൽ പ്രധാനമായും മലയാളത്തിൽ നിറഞ്ഞ് നിന്നൊരു നായികയായിരുന്നു ലിസി. എൺപതുകളിൽ പ്രേക്ഷകരുടെ പ്രിയപെട്ട നായികമാരിൽ ഒരാളുകൂടിയായിരുന്ന ലിസി, 1982-ൽ പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന മലയാള ചിത്രത്തിലൂടെയാണ് കടന്നുവരുന്നത്. 1984-ൽ പുറത്തിറങ്ങിയ ഓടരുത് അമ്മാവാ ആളറിയാം എന്ന ചിത്രത്തിലാണ് ലിസി ആദ്യമായി നായികയാകുന്നത്. ആ സിനിമ വമ്പൻ വിജയമായിരുന്നു.

പിന്നീട് നിരവധി മലയാള സിനിമകളിൽ ലിസി നായികയായും സഹനടിയായും എല്ലാം അഭിനയിച്ചു. മോഹൻലാൽ, പ്രിയദർശൻ സിനിമകളിൽ ലിസി നിറസാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷകളിലും ലിസി തിളങ്ങി. 1982-1991 കാലഘട്ടത്തിൽ സിനിമയിൽ വളരെ സജീവമായി ലിസി അഭിനയിച്ചിരുന്നു. സംവിധായകൻ പ്രിയദർശനെ തന്നെയാണ് ലിസി ജീവിതപങ്കാളിയായി തിരഞ്ഞെടുത്ത് വിവാഹം ചെയ്തത്. പക്ഷേ 26 വർഷത്തെ ദാമ്പത്യ ജീവിതം 2016-ൽ ഇരുവരും അവസാനിപ്പിച്ചിരുന്നു.

രണ്ട് മക്കളും ഇരുവർക്കും ഉണ്ടായിരുന്നു. മകൻ സിദ്ധാർഥ് അമേരിക്കയിലാണ്. മകൾ കല്യാണി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികനടിയാണ്. ഇപ്പോഴിതാ പോർച്ചുഗലിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ലിസി. പോർച്ചുഗലിലെ കേപ് റോക്കയിൽ നിന്നുള്ള ചിത്രങ്ങളാണ് ലിസി പോസ്റ്റ് ചെയ്തത്. “കേപ് റോക്ക.. പോർച്ചുഗലിൻ്റെയും ഓഫ്‌കോഴ്‌സ് യൂറോപ്പിൻ്റെയും പടിഞ്ഞാറൻ ഭാഗമാണ് കാബോ ഡ റോക്ക അല്ലെങ്കിൽ കേപ് റോക്ക.

അതിനെ “ലോകത്തിന്റെ അറ്റം” അല്ലെങ്കിൽ “ലോകാവസാനം” എന്ന് വിളിക്കുന്നു. അമേരിക്ക കണ്ടെത്തുന്നതിന് മുമ്പ്, കര അവസാനിക്കുന്നതും കടൽ ആരംഭിക്കുന്നതും കേപ് റോക്കയിൽ ആണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. സന്ദർശിക്കേണ്ട മനോഹരമായ സ്ഥലം, ലിസ്ബണിൽ നിന്ന് അത്ര ദൂരെയല്ല. കാഴ്ച ആസ്വദിച്ചുകൊണ്ട് കേപ്പിലെ ചുരുക്കം ചില റെസ്റ്റോറൻ്റുകളിൽ ഒന്നിൽ ഗ്രിൽ ചെയ്‌ത ഫ്രഷ് സാർഡിനുകൾ ചെയ്യാൻ ശ്രമിക്കണം..”, ലിസി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.