ജയറാം നായകനായ സ്നേഹം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ലെന. മോഹൻലാലിൻറെ ദേവദൂതൻ ഇറങ്ങിയ ശേഷമാണ് ലെനയെ മലയാളികൾ കുറച്ചുകൂടി ശ്രദ്ധിച്ചു തുടങ്ങുന്നത്. അതും ഇറങ്ങി കുറച്ചു സിനിമകൾക്ക് ശേഷമാണ് ലെന നായികയായി അഭിനയിക്കുന്നത്. രണ്ടാം ഭാവം എന്ന സിനിമയിലാണ് ലെന രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ച് തുടക്കം കുറിക്കുന്നത്.
വിവാഹിതയായിരുന്നെങ്കിലും പിന്നീട് ആ ബന്ധത്തിൽ നിന്ന് പിരിയുകയും ചെയ്തിരുന്നു. 2009 മുതലാണ് ലെന സിനിമയിൽ സജീവമായി അഭിനയിച്ചു തുടങ്ങിയത്. ബിഗ് ബി എന്ന സിനിമയിലൂടെയാണ് ലെന തന്റെ രണ്ടാമത്തെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ലെനയ്ക്ക് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങളാണ് ലെനയെ തേടിയെത്തിയത്.
മലയാളത്തിലെ ഏറെ തിരക്കുകളിൽ സ്വഭാവ നടിയായും സഹനടിയായുമൊക്കെ ലെന സിനിമയിൽ തിളങ്ങിയിരുന്നു. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ലെന ഒരു സമയത്ത് ടെലിവിഷൻ രംഗത്തും സീരിയലുകളിൽ സജീവമായിരുന്നു. കാലത്തിന് അനുസരിച്ച് മാറുന്ന ഒരു അഭിനയത്രി കൂടിയാണ് ലെനയെന്ന് പറയേണ്ടി വരും. ന്യൂ ജൻ സിനിമയായാലും അല്ലാത്തത് ആയാലും ലെനയ്ക്ക് അത് ചെയ്യാൻ പറ്റും.
ലെന ഫാഷൻ ബേ എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി ചെയ്ത ഒരു മനോഹരമായ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഒരു വീഡിയോ രൂപേണയാണ് ലെന ഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചത്. വീഡിയോ മലയാളികൾ ലെന നടിമാരിലെ മമ്മൂട്ടി ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഷീസോൺ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. വിനീഷ് വിശ്വനാഥനാണ് താരത്തിന്റെ ഈ സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
View this post on Instagram