സിനിമ, സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ലക്ഷ്മി പ്രിയ. ബിഗ് ബോസിൽ മത്സരാർത്ഥിയായും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലക്ഷ്മി പ്രിയ, തനിക്ക് ജീവിതത്തിൽ അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്ന് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ്. അപമാനം കൊണ്ട് തല കുനിഞ്ഞ റോസ് അനുഭവമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ കാര്യങ്ങൾ വിവരിച്ചത്. 2016 ഡിസംബർ മുപ്പതിന് ന്യൂയറിന്റെ തലേന്നാണ് സംഭവം നടന്നത്.
അയല്പക്കക്കാരിയായ ചേച്ചിയുടെ എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള അച്ഛൻ വേറെയൊരു സ്ഥലത്ത് നിന്നും ന്യൂ ഇയർ വിഷ് ചെയ്യാൻ ഫോണിൽ വിളിച്ചപ്പോഴാണ് സംഭവം ഉണ്ടായത്. തന്റെ മകളെ കൊച്ചുമകളാണെന്ന് പറഞ്ഞ് എവിടെയെന്ന് തിരക്കിയ ശേഷം, തന്നെ കുറിച്ച്, മോൾ എവിടെയെന്നും ഭർത്താവിനോട് അയാൾ ചോദിച്ചു. ആരാണെന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ ആംഗ്യ ഭാഷയിൽ ഇന്നയാളാണെന്ന് ഭർത്താവ് സൂചിപ്പിക്കുകയും വെള്ളമാണെന്ന് പറയുകയും ചെയ്തു.
തനിക്ക് ഫോൺ കൊടുക്കാൻ പറയുകയും ന്യൂ ഇയർ ആശംസിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് ഉടനെ ആ മനുഷ്യന്, ലക്ഷ്മി എന്ന് പറയുമ്പോൾ പുള്ളിയുടെ മനസ്സിലേക്ക് വരുന്ന കാര്യം, താൻ ഗർഭിണിയായിരുന്നപ്പോൾ പാന്റ്സിന്റെ ഇടയിലൂടെ കാണുന്ന തന്റെ മുഴുത്ത തുടകളാണ് മോളെയെന്ന് പറഞ്ഞു. അത്രയേ തനിക്ക് ഓർമ്മയുള്ളൂ, പൊട്ടിക്കരയുന്നത് കണ്ട് ഭർത്താവ് കാര്യം തിരക്കിയെന്നും പോസ്റ്റിൽ ലക്ഷ്മി എഴുതി. തന്റെ അച്ഛന്റെയും വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകൾ ആവർത്തിക്കാൻ തനിക്ക് ശക്തിയുണ്ടായില്ല.
പിന്നീട് ആ ഗർഭകാലത്തെ കാര്യങ്ങളും ഇതോടൊപ്പം ലക്ഷ്മി പ്രിയ ഓർത്തെടുത്ത് കുറിച്ചു. മൂന്നാം മാസം മുതൽ പ്രസവം വരെ താൻ ഷുഗർ രോഗിയാവുകയും അതേത്തുടർന്ന് തുടമുതൽ കാൽപാദം വേറെ നീര് വന്നിരുന്നു. ഗർഭിണിയുടെ മുഴുത്ത തുടകൾ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞപ്പോഴും ഓർത്തുകൊണ്ട് നടക്കുന്ന അച്ഛനെ പോലെ ബഹുമാനിച്ചു വ്യക്തി പറഞ്ഞപ്പോൾ അപമാനം കൊണ്ട് തന്റെ തല കുനിഞ്ഞ് പോയെന്ന് ലക്ഷ്മി പ്രിയ പോസ്റ്റിലൂടെ കുറിച്ചു.