‘കുട്ടികാലം മുതലുള്ള ആഗ്രഹം!! ആഡംബര കാർ സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര..’ – വീഡിയോ കാണാം

സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന കാഴ്ചകൾ നമ്മൾ എപ്പോഴും കണ്ടിട്ടുള്ളതാണ്. ബോളിവുഡിൽ മാത്രം ഒരു സമയം വരെ കണ്ടിരുന്ന കാര്യം ഇപ്പോൾ മലയാള സിനിമയിൽ കാണാറുണ്ട്. അപ്പോഴും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇത്തരത്തിൽ കൂടുതലായി കണ്ടിട്ടുള്ളത്. ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ അപ്പോഴും ഇങ്ങനെ കണ്ടിട്ടില്ല.

ഇപ്പോഴിതാ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളായ ലക്ഷ്മി നക്ഷത്ര തന്റെ കുട്ടികാലം മുതൽക്കുള്ള ആഗ്രഹം സാധിച്ചിരിക്കുകയാണ്. ബി.എം.ഡബ്ല്യുവിന്റെ ആഡംബര കാറാണ് ലക്ഷ്മി നക്ഷത്ര സ്വന്തമാക്കിയത്. കൊച്ചിയിലെ ഇ.വി.എം ഓട്ടോക്രഫ്റ്റിൽ നിന്നാണ് താരം കാർ വാങ്ങിയത്. ബി.എം.ഡബ്ല്യു 3 സീരിസിലെ 330ഐ എം സ്‌പോർട് കാറാണ് ലക്ഷ്മി സ്വന്തമാക്കിയത്.

51 ലക്ഷത്തിൽ അധികം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില വരുന്നത്. കൊച്ചിയിലെ കാറിന്റെ ഓൺ റോഡ് വില ഏകദേശം 65 ലക്ഷം രൂപയാണ്. 1998സിസി എൻജിനും പെട്രോൾ ഫ്യൂവൽ ടൈപ്പും 16.43 മൈലേജുമാണ് ഇത്. 0-100 കെ.എം സ്പീഡിലേക്ക് എത്താൻ വെറും 5.8 സെക്കൻഡ്‌സ് മാത്രമാണ് ഈ ആഡംബര കാറിന് വേണ്ടത്. സിനിമ-സീരിയൽ രംഗത്തുള്ള ചിലർ ഈ കാർ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.

കുറച്ച് കാര്യങ്ങൾക്ക് സമയമെടുക്കും! അത് ജീവിതത്തിൽ ഏറ്റവും അർത്ഥ പൂർണ്ണമായിത്തീരുന്നു.. നിങ്ങളുടെ സ്വപ്നങ്ങൾ നിങ്ങളുടെ കൺമുന്നിൽ നിറവേറുമ്പോൾ.. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല, നിങ്ങൾക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ, സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും ഇതാ! സ്വപ്നം കാണാൻ കരുത്തുള്ള എല്ലാവർക്കും ഇതാ!

എന്റെ പ്രിയപ്പെട്ട സിനിമയിൽ കറുത്ത ബി.എം.ഡബ്ല്യു കണ്ടപ്പോൾ ഞാൻ കുട്ടിയായിരുന്നു. വലുതാകുമ്പോൾ അങ്ങനെ ഒന്ന് വേണമെന്ന് ഞാൻ ആഗ്രഹിച്ചു. വർഷങ്ങൾക്ക് ശേഷം, ഞാൻ വളർന്നു.. അപ്പോഴും എന്റെ ഹൃദയത്തിന്റെ പിൻഭാഗത്ത് ആ സ്വപ്നം ഉണ്ടായിരുന്നു. സമയം പോയികൊണ്ടേയിരുന്നു.. സ്റ്റേജിൽ നിന്ന് സ്റ്റേജിലേക്ക് ഞാൻ നീങ്ങി.. പക്ഷെ ഞാൻ പഠിച്ചത്, കഠിനാധ്വാനത്തിലൂടെ ഏതൊരു സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയും..”, ലക്ഷ്മി നക്ഷത്ര ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.