മലയാള ടെലിവിഷൻ ഷോകളിലൂടെ മലയാളികൾ നെഞ്ചിൽ ഏറ്റിയ സ്വന്തം താരം ആണ് ലക്ഷ്മി നക്ഷത്ര. ഫ്ലാവെർസ് ചാനലിൽ സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെ ആണ് താരത്തിന് മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. 2007 ൽ റേഡിയോ ജോക്കി ആയി കലാജീവിതം ആരംഭിച്ച താരം പിന്നീട് മലയാളികളുടെ സ്വീകരണമുറിയിലെ ഒരു പ്രധാന ഘടകം ആയി മാറി.
2008 ൽ ജീവൻ ടി വിയിൽ അവതരികയായി പ്രത്യക്ഷപ്പെട്ട താരത്തിന് പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ജനപ്രിയ ഫോൺ ഇൻ പ്രോഗ്രാമുകളുടെയും അവതരികയായി താരം മാറുകയായിരുന്നു. തന്റേതായ ശൈലിയിലൂടെ മലയാളികളെ രസിപ്പിച്ച താരം ജീവൻ ടി വി, കൈരളി ടി വി, വി ചാനൽ, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഫ്ലാവെർസ് ടി വി തുടങ്ങിയ ചാനലുകളിൽ മുൻനിര അവതാരകയായി മാറി.
സ്കൂൾ ടൈം, റിയലി ടേസ്റ്റി, ചിറ്റ് ചാറ്റ്, ഡ്യൂ ഡ്രോപ്‌സ്, ക്യാമ്പസ് ഓണക്കാലം, താരോത്സവം, മൈലാഞ്ചി, മൈലാഞ്ചി ലിറ്റിൽ, ഏഷ്യാനെറ്റ് സൂപ്പർ വോയിസ്, ടമാർ പടാർ, സൂപ്പർ പവർ, തുടങ്ങി നിരവധി ചാനലുകളിൽ ജനപ്രിയ പരിപാടികളുടെ അവതാരകയായി താരം മാറിയിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ അവതാരകയായി ലക്ഷ്മി നക്ഷത്ര ഇപ്പോൾ ഒന്നാമതാണ്.
സമൂഹധ്യമങ്ങളിൽ വളരെ അധികം സജീവമായ ഒരു സെലിബ്രിറ്റി കൂടെയാണ് ലക്ഷ്മി. നിരവധി ഫോട്ടോഷൂകൾ ചെയ്യാറുള്ള താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഈ അടുത്ത് ബി എം ഡബ്ല്യൂ വാങ്ങിയത് ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. പിങ്ക് സ്വിറ്റിൽ അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫാഷൻ ഫോട്ടോഗ്രാഫർ ആയ അമൽ ഷാജി ആണ്.