തെന്നിന്ത്യയിൽ ഒട്ടുമിക്ക ഭാഷകളിൽ അഭിനയിച്ച് അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി ഖുശ്ബു. ബോളിവുഡിൽ ബാലതാരമായി അഭിനയിച്ചാണ് ഖുശ്ബുവിന്റെ തുടക്കം. പിന്നീട് തെന്നിന്ത്യയിലേക്ക് എത്തിയ ഖുശ്ബു നായികയായി തിളങ്ങുകയും ചെയ്തിരുന്നു. ബോളിവുഡിൽ ജാനൂ എന്ന സിനിമയിൽ നായിക തുല്യമായ ഒരു വേഷത്തിൽ അതിന് മുമ്പ് ഖുശ്ബു അഭിനയിച്ചിട്ടുണ്ടായിരുന്നു. തെന്നിന്ത്യയിലേക്ക് എത്തുന്നത് തെലുങ്കിലൂടെയാണ്.
മലയാളത്തിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ നായികയായിട്ടാണ് ഖുശ്ബു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. അങ്കിൾ ബൺ എന്ന ചിത്രത്തിലാണ് ഖുശ്ബു നായികയാകുന്നത്. 2013 വരെയാണ് ഖുശ്ബു മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. കൗ ബോയ് ആണ് മലയാളത്തിൽ ഇറങ്ങിയ അവസാന ചിത്രം. ഇതിന് ശേഷം മറ്റു ഭാഷകളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ചുവടുവച്ചു.
ആദ്യം ഡിഎംകെയിൽ അംഗ്വതം എടുത്ത ഖുശ്ബു പിന്നീട് കോൺഗ്രസിലും അതിന് ശേഷം ബിജെപിയിലേക്ക് പോവുകയും ചെയ്തു. ഇപ്പോൾ കേന്ദ്ര വനിതാ കമ്മീഷൻ മെമ്പർ കൂടിയാണ് ഖുശ്ബു. ഇതിനിടയിലും സിനിമകളിൽ ഖുശ്ബു അഭിനയിക്കാറുണ്ട്. 2000-ലാണ് ഖുശ്ബുവിന്റെ വിവാഹം നടന്നത്. നടനും സംവിധായകനും നിർമ്മാതാവുമായ സുന്ദർ സിയാണ് താരത്തിന്റെ ഭർത്താവ്. രണ്ട് പെണ്മക്കളുമുണ്ട്.
ഇപ്പോഴിതാ വിവാഹിതയായിട്ട് ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ സന്തോഷം ഖുശ്ബു ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. “ഏകദേശം 29 വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷവും അദ്ദേഹം ആ നാണം കലർന്ന പുഞ്ചിരി തുടരുന്നതാണ് പ്രണയം..”, ഖുശ്ബു സുന്ദറിന് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ നേർന്നത്.