മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങി പിന്നീട് അന്യഭാഷയിൽ പോയി തിളങ്ങുന്ന ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും അവിടെ ഏറെ താരമൂല്യമുള്ള അഭിനയാത്രികളായി മാറാറുണ്ട്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര അത്തരത്തിൽ മലയാളത്തിൽ തുടങ്ങി പിന്നീട് മറ്റുഭാഷകളിലേക്ക് പോയ മലയാളിയായ നടിയാണ്. ഇതുപോലെ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് ശേഷം മലയാളത്തിലേക്ക് വരുന്നവരുമുണ്ട്.
പൊതുവേ അത് വളരെ കുറവാണെങ്കിലും അങ്ങനെ മലയാളത്തിലേക്ക് എത്തിയ താരങ്ങളുണ്ട്. കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വരുന്ന നായികയാണ് നടി ഈഷ റബ്ബ. മലയാളത്തിലും തമിഴിലും ഒരേപോലെ ഷൂട്ട് ചെയ്തു ഇറങ്ങുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ഈഷ അഭിനയിക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി തമിഴ്, തെലുങ്ക് ഭാഷകളിൽ ഈഷ അഭിനയിക്കുന്നുണ്ട്.
2012-ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഈഷ അഭിനയത്തിലേക്ക് വരുന്നത്. തെലുങ്കിലാണ് കൂടുതൽ ചിത്രങ്ങളിൽ ഈഷ നായികയായിട്ടുള്ളത്. തെലുങ്കിൽ കഴിഞ്ഞ വർഷം ഇറങ്ങിയ 3 റോസെസ് എന്ന വെബ് സീരിസിലൂടെ കുറച്ച് മലയാളികൾക്ക് എങ്കിലും താരത്തിന്റെ മുഖം സുപരിചിതമാണ്. ഒറ്റിൽ അഭിനയിക്കുന്നതോടെ കൂടുതൽ മലയാളി ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കും.
സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിൽ ഈഷയുടെയും ചാക്കോച്ചന്റേയും ലിപ് ലോക്ക് രംഗവും ഉണ്ടായിരുന്നു. സിനിമ തിയേറ്ററിലാണോ ഒ.ടി.ടിയിലാണോ എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ഈഷ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ഈഷയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. ദുബൈയിൽ നിന്നുള്ള ചിത്രങ്ങളാണ് ഈഷ പങ്കുവച്ചിരിക്കുന്നത്.