December 4, 2023

‘ചാക്കോച്ചൻ ടോവിനോയ്ക്ക് പഠിക്കുവാണോ!! ഒറ്റിലെ പ്രണയഗാനം പുറത്തിറങ്ങി..’ – വീഡിയോ കാണാം

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന് അറിയപ്പെടുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 90-റുകളിൽ റൊമാന്റിക് ഹീറോയായി അഭിനയ രംഗത്തേക്ക് വന്ന താരം യൂത്തിന് ഇടയിൽ പ്രതേകിച്ച് പെൺകുട്ടികളുടെ പ്രിയങ്കരനായി മാറി. ഒരു പക്ഷേ ഓരോ സിനിമ കഴിയുമ്പോഴും ആ ചോക്ലേറ്റ് ഹീറോ കൂടുതൽ ചെറുപ്പക്കാരനായി വന്നുകൊണ്ടിരിക്കുകയാണ്.

ചാക്കോച്ചനും തമിഴ് നടൻ അരവിന്ദ് സ്വാമിയും പ്രധാന റോളുകളിൽ അഭിനയിച്ച് ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. പ്രണയ ദിനത്തിൽ മനോഹരമായ ഒരു റൊമാന്റിക് മെലഡി ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ചാക്കോച്ചനും സിനിമയിൽ നായികയായി അഭിനയിക്കുന്ന ഈഷ റബ്ബയും ഒന്നിച്ചുള്ള ഗാനമാണ് ഇത്.

തീവ്രമായ പ്രണയവും അതുപോലെ കുഞ്ചാക്കോ ബോബന്റെയും ഈഷയുടെയും ലിപ് ലോക്ക് രംഗങ്ങളും പാട്ടിലുണ്ട്. ചാക്കോച്ചൻ ഈ അടുത്തിടെയായി ടോവിനോയ്ക്ക് പഠിക്കുവാണോ എന്നാണ് യൂട്യൂബിൽ വിഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകൾ. അതുപോലെ ഇപ്പോഴും പ്രണയ രംഗങ്ങളിൽ ചാക്കോച്ചനെ വെല്ലാൻ ഇപ്പോഴുള്ള യൂത്ത് നടന്മാർക്ക് പോലും ആകില്ലായെന്നും പലരും പറയുന്നു.

വിനായക് ശശികുമാറിന്റെ വരികൾക്ക് എ.എച്ച് കാഷിഫ് സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ഗാനം പാടിയിരിക്കുന്നത് ശ്വേത മോഹനാണ്. ശ്വേതയുടെ അതിമനോഹരമായ വോയിസും ചാക്കോച്ചന്റേയും ഈഷയുടെയും പ്രണയവും കൂടിയായപ്പോൾ പാട്ട് വേറെ ലെവേലായി. പ്രണയദിനത്തിൽ കമിതാക്കൾക്ക് കാണാൻ പറ്റിയ ഗാനം തന്നെയാണ് ഒറ്റിന്റെ ടീം ഇറക്കിയിരിക്കുന്നത്. ഒരേ സമയം തമിഴിലും മലയാളത്തിലും ഇറങ്ങുന്ന സിനിമ, തമിഴിൽ രെണ്ടഗം എന്ന പേരിലാണ് ഇറങ്ങുന്നത്.