ഏഷ്യാനെറ്റിൽ ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നായ കുടുംബവിളക്ക് ക്ലൈമാക്സിലേക്ക് കിടക്കുന്നതായി പുറത്തുവന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയിൽ പരമ്പര ക്ലൈമാക്സിലേക്ക് എത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തോളമായി ആരംഭിച്ച പരമ്പര ഇതുവരെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താതെ പിന്നിലേക്ക് പോയിട്ടില്ല.
അതുകൊണ്ട് തന്നെ വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായി പരമ്പര അവസാനിക്കുമ്പോൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സാഹചര്യവും അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുകയാണ്. ശ്രീനിലയം എന്ന വീട്ടിൽ ഗൃഹനാഥൻ ‘ശിവദാസ് മേനോൻ’ എന്ന കഥാപാത്രത്തിന്റെ നവതിയാഘോഷ സമയത്ത് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്ന രീതിയിലാണ് പുറത്തുവിട്ടിരിക്കുന്ന പ്രൊമോയിൽ കാണിച്ചിരിക്കുന്നത്.
സുമിത്ര അമ്മയച്ഛന്റെ മൃതശരീരത്തിന് മുന്നിൽ ഇരുന്ന് പൊട്ടിക്കരയുന്ന സീനും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 900-ൽ അധികം എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞിട്ടുള്ള ഒരു പരമ്പര കൂടിയാണ്. സിനിമ നടിയായ മീര വാസുദേവനാണ് സീരിയലിലെ പ്രധാന കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ധാർത്ഥ്, വേദിക, രോഹിത്ത് എന്നിങ്ങനെയാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
സംഗീത മോഹൻ സംവിധാനം ചെയ്തു തുടങ്ങിയ പരമ്പര പിന്നീട് 89 എപ്പിസോഡ് മുതൽ ഇങ്ങോട്ട് അനിൽ ബാസാണ് സംവിധാനം ചെയ്തത്. ബംഗാളി പരമ്പരയെ ശ്രീമോയീയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട പരമ്പര കൂടിയാണ് കുടുംബവിളക്ക്. കുടുംബവിളക്കിലെ സുമിത്ര എന്ന കഥാപാത്രത്തിന് ഒരുപാട് ആരാധകരുമുണ്ട്. മലയാള ടെലിവിഷൻ പ്രേക്ഷകർ സീരിയൽ പെട്ടന്ന് അവസാനിക്കുന്നതിന്റെ വിഷമത്തിലാണ് പ്രൊമോ ഇറങ്ങിയതോടെ.
View this post on Instagram