മലയാള സിനിമയിൽ ഇന്നത്തെ കാലത്ത് ബാലതാരമായി അഭിനയിക്കുമ്പോൾ തൊട്ട് തന്നെ താരങ്ങൾക്ക് ആരാധകരെ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. ഫാൻ പേജുകളും ധാരാളം ഫോളോവേഴ്സും എല്ലാം ഇതിലൂടെ ഇവർക്ക് ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവരെ വരും വർഷങ്ങളിൽ തന്നെ നായികയായോ നായകനായോ ഒക്കെ കാണാൻ പറ്റുമെന്ന് മലയാളികളും പ്രതീക്ഷിക്കാറുണ്ട്.
മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ആദ്യമായി നായകനായി അഭിനയിച്ച ആദി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് കൃതിക പ്രദീപ്. ആദിയിൽ പ്രണവിന്റെ പിന്നാലെ നടക്കുന്ന ഒരു പെൺകുട്ടിയായി കൃതിക അഭിനയിച്ചപ്പോൾ അതെ വർഷം തന്നെ വേറെയും സിനിമകളിൽ നിന്ന് കൃതികയ്ക്ക് അവസരങ്ങളും വരാൻ തുടങ്ങിയിരുന്നു.
പിന്നീട് മഞ്ജു വാര്യരുടെ രണ്ട് സിനിമകളിലാണ് കൃതിക തുടരെ തുടരെ അഭിനയിച്ചത്. ആദ്യം ആമിയിലും രണ്ടാമത്തെ ചിത്രമായ ‘മോഹൻലാലിൽ’ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പിക്കുകയും ചെയ്ത കൃതിക ചെയ്തിരുന്നു. അതെ വർഷമിറങ്ങിയ മന്ദാരം, കൂദാശ, മിസ്റ്റർ ആൻഡ് മിസ്സിസ്, കുട്ടിമാമ എന്നീ സിനിമകളിലും കൃതിക പ്രദീപ് അഭിനയിച്ചിട്ടുണ്ടായിരുന്നു. കൂദാശയിൽ ബാബുരാജിന്റെ മകളായുള്ള പ്രകടനം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
കുഞ്ഞേലദോ, പത്താം വളവ് എന്നീ സിനിമകളാണ് കൃതികയുടെ അവസാനം ഇറങ്ങിയത്. സോഷ്യൽ മീഡിയകളിലും കൃതിക പ്രദീപ് സജീവമാണ്. തനിനാടൻ പെൺകുട്ടിയായി കണ്ട കൃതികയുടെ ഏറ്റവും പുതിയ സ്റ്റൈൽ ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. ടീൻസ് വേർഡ് തൃശ്ശൂരിന്റെ ഡ്രസ്സ് കളക്ഷനുകളിൽ നിന്ന് കറുപ്പ് ഔട്ട് ഫിറ്റിലാണ് കൃതിക തിളങ്ങിയിരിക്കുന്നത്.