കൊച്ചിയിൽ താമസിക്കുന്ന ജനങ്ങൾ കഴിഞ്ഞ പത്ത് ദിവസത്തോളമായി മാലിന്യമായ പുകയിൽ അകപ്പെട്ട് ഒന്നും ചെയ്യാൻ പറ്റാതിരിക്കുന്നവരാണ്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപ്പി.ടിത്തം കൊച്ചിക്കാരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. വീട് പുറത്തിറങ്ങണമെങ്കിൽ എൻ 95 മാസക്കില്ലാതെ പറ്റില്ലെന്ന അവസ്ഥയായി. ജില്ലാ സ്ഥലങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് കാരണക്കാരായ ആളുകൾക്ക് എതിരെ എന്ത് നടപടിയുണ്ടാകുമെന്ന് യാതൊരു ഉറപ്പും ഇതുവരെ ബന്ധപ്പെട്ട ഭരണാധികാരികളിൽ നിന്നോ സർക്കാരിൽ നിന്നോ ഉണ്ടായിട്ടില്ല. രാവെന്നോ പകലെന്നോ ഇല്ലാതെ നഗരം മുഴുവനും പുകയാൽ മൂടപ്പെട്ടിരിക്കുമ്പോൾ ഫ്ലാറ്റിന്റെയോ വീടുകളുടെ ജനലുകൾ പോലും തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് നഗരവാസികൾ ജീവിക്കുന്നത്. സാധാരണക്കാർ മാത്രമല്ല അവിടെ താമസിക്കുന്നത്.
മലയാള സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും സിനിമ പ്രവർത്തകരും താമസിക്കുന്നത് കൊച്ചിയിലാണ്. പലരും ഇതുവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. സാംസ്കാരിക നായകരും ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല. വളരെ കുറച്ച് പേരാണ് തുടർന്ന് പറയാൻ ആർജ്ജവം കാണിച്ചിരിക്കുന്നത്. അതിൽ നടൻ വിനയ് ഫോർട്ട്, ഹരീഷ് പേരാടി എന്നിവരുടെ പേരുകളാണ് എടുത്തുപറയേണ്ടത്. ഇപ്പോഴിതാ സിനിമ സീരിയൽ നടിയായ കൃഷ്ണപ്രഭ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയിലുള്ളവർക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും ഇതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ ആണെന്നും കൃഷ്ണപ്രഭ കുറിച്ചു. ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞങ്ങളെ പോലെയുള്ള സാധാരണ ജനങ്ങൾ ആണെന്നും വരാൻ പോകുന്നത് എന്തൊക്കെ അസുഖങ്ങളാണെന്ന് ഒരുപിടിയുമില്ലെന്നും കൃഷ്ണപ്രഭ എഴുതി. ഇതിന് കാരണക്കാർ ആയവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നാണ് കൃഷ്ണപ്രഭ പ്രതികരിച്ചു.