സ്വന്തം അച്ഛൻ ഇലക്ഷനിൽ നിന്നപ്പോൾ പിന്തുണ കൊടുത്തതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം കേൾക്കേണ്ടി വന്നിരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. കൊല്ലം ലോകസഭാ മണ്ഡലത്തിൽ മത്സരിച്ച കൃഷ്ണകുമാറിന് മൂന്നാം സ്ഥാനം മാത്രമാണ് നേടാൻ സാധിച്ചത്. പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ ഏഴ് ശതമാനം വോട്ട് കൂടുതൽ പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
കൃഷ്ണകുമാറിന് രാഷ്ട്രീയത്തിൽ നാല് മക്കളിൽ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുളളത് ദിയ ആണ്. ദിയയ്ക്ക് എതിരെയാണ് ഇപ്പോൾ ഇടത്-വലുത് പക്ഷ അക്കൗണ്ടുകളിൽ നിന്ന് വിമർശിച്ചുകൊണ്ട് മോശം കമന്റുകൾ വന്നിട്ടുള്ളത്. അച്ഛൻ എട്ടുനിലയിൽ പൊട്ടിയില്ലയെന്നും, നീയും ചാണകം നിന്റെ അച്ഛനും ചാണകം എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇത് കൂടാതെ പലസ്തിനെ അനുകൂലിക്കാത്തിനും വിമർശനമുണ്ട്.
ലോകം എമ്പാടും നടക്കുന്ന സെലിബ്രിറ്റി ബ്ലോക്ക് ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് ഔട്ട് 2024 എന്ന ഹാഷ്ടാഗ് ദിയയുടെ പോസ്റ്റുകൾക്ക് താഴെ ഒരുകൂട്ടർ ഇടുന്നുണ്ട്. അതേസമയം തോൽവിയിലും അച്ഛൻ താങ്ങായി ദിയ ഒപ്പമുണ്ട്. “ഭൂതകാലത്തിൽ പശ്ചാത്താപമില്ല, ഭാവിയെക്കുറിച്ച് ഉത്കണ്ഠയില്ല, മികച്ച വർത്തമാന ജീവിതം നയിക്കുക..”, എന്ന ക്യാപ്ഷനോടെ അച്ഛനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ദിയ അച്ഛനെ പിന്തുണച്ചു. “അച്ഛനോട് ഇനി സ്കൂൾ ഇലക്ഷനിൽ നിക്കാൻ പറ.
അതിലും കൂടെ ഇനി തോൽക്കാൻ ബാക്കിയുള്ളു..”, എന്ന കമന്റും വന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്ത് ബിജെപിക്ക് ഒരു ലക്ഷം വോട്ട് കിട്ടിയപ്പോൾ ഈ തവണ കൃഷ്ണകുമാർ നിന്നപ്പോൾ അത് ഒരു ലക്ഷത്തിൽ അറുപത്തിനായിരത്തിൽ അധികം വോട്ടുകൾ നേടിയിട്ടുണ്ട്. എങ്കിലും വിജയിച്ച എൻകെ പ്രേമചന്ദ്രനെക്കാളും രണ്ടാമത് എത്തിയ മുകേഷിനെക്കാളും ഏറെ പിന്നിലാണ്. 2021-ൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴും കൃഷ്ണകുമാർ തോറ്റിരുന്നു.