‘ഹമാസ് കമ്മ്യൂണിസ്റ്റുകളുടെ സ്വാതന്ത്ര്യ സമര സേനാനികൾ..’ – ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷ്ണകുമാർ

ഈ കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേലിന് നേരെ ഹമാസ് എന്ന ഭീക രസംഘടന അപ്രതീക്ഷിതമായി റോക്കറ്റ് ആക്ര മണം നടത്തുകയും രാജ്യത്ത് നുഴഞ്ഞ് കയറി സാധാരണക്കാരെ ഉൾപ്പടെയുള്ളവരെ കൊ പ്പെടുത്തുകയും തടങ്കലിൽ വെക്കുകയും ചെയ്തത്. ഗാസയിൽ നിന്നായിരുന്നു റോക്കറ്റ് ആക്രമണം നടത്തിയത്. വളരെ ശക്തമായ ഇസ്രായേലിന്റെ സുരക്ഷാ സന്നാഹങ്ങളെ മറികടന്ന് ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.

സംഭവങ്ങളുണ്ടായപ്പോൾ തന്നെ ഹമാസിന് എതിരെ തിരിച്ചടിയും ശക്തമാക്കിയിരുന്നു ഇസ്രായേൽ. ഹമാസിന്റെ നടപടിയിൽ പല ലോകരാജ്യങ്ങളും ശക്തമായി എതിർപ്പ് അറിയിക്കുകയും ഇസ്രയേലിന് പിന്തുണ നൽകി രംഗത്ത് വരികയും ചെയ്തു. ഇന്ത്യയുടെ പിന്തുണയും ഇസ്രായേലിന് ഒപ്പം തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രൻ മോദി തന്നെ ഇസ്രായേലിന് പിന്തുണ അറിയിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

മലയാള സിനിമ നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ ഇസ്രായേലിന് ഐക്യദാർഢ്യം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. “ഭാരത് സ്റ്റാൻഡ്സ് വിത്ത് ഇസ്രായേൽ” എന്ന ബോർഡ് കൈയിൽ പിടിച്ചുനിൽക്കുന്ന ഫോട്ടോയും കൃഷ്ണകുമാർ പങ്കുവച്ചിട്ടുണ്ട്. “ഹമാസ്! കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”. സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെ ആണോ? അവർ ഭീക-രരാണ്. ഐഎസ് ഭീക-രരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല.

ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ! നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ട് പോയി പീ-ഡിപ്പിക്കുന്നു. ശവശരീരങ്ങളെ പോലും വെറുതെ വിടുന്നുമില്ല. ഒന്നുകൂടി ചോദിച്ചോട്ടെ.. ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീ-ഡിപ്പിച്ചു കൊ-ലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ ശരീരം പ്രദർശിപ്പിക്കയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ കമ്മ്യൂണിസ്റ്റ്കാരാ..”, കൃഷ്ണ കുമാർ പ്രതികരിച്ചു.