മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരിയായ കെ.പി.എ.സി ലളിതയുടെ അപ്രതീക്ഷിതമായ വിയോഗം ഏറെ ഞെട്ടലോടെയാണ് കേട്ടറിഞ്ഞത്. ഒരു അഭിനയത്രി എന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്ത ശേഷമാണ് ഈ അതുല്യകലാകാരി നമ്മളെ വിട്ടുപിരിഞ്ഞത്. ഫെബ്രുവരി 22-ന് തൃപ്പുണിത്തറയിൽ വച്ചായിരുന്നു കെപിഎസി ലളിത മര.ണപ്പെട്ടത്.
അതിന് ശേഷമാണ് ലളിതാമ്മ അഭിനയിച്ച രണ്ട് സിനിമകൾ തിയേറ്ററുകളിൽ റിലീസായത്. ഭീഷ്മപർവം, ഒരുത്തി എന്ന മലയാള സിനിമകളാണ് അവർ മരിച്ച ശേഷം റിലീസായത്. ഇപ്പോഴിതാ കെപിഎസി ലളിത അവസാനമായി തമിഴിൽ അഭിനയിച്ച സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്ത മാസം ജൂൺ പതിനേഴിനാണ് സിനിമ തിയേറ്ററുകളിൽ റിലീസാവുന്നത്.
‘വീട്ടില വിശേഷം’ എന്നാണ് സിനിമയുടെ പേര്. ബോളിവുഡ് സൂപ്പർഹിറ്റ് ചിത്രമായ ബദായി ഹോയുടെ റീമേക്കാണ് ഇത്. കെപിഎസി ലളിതയെ കൂടാതെ മലയാളികളായ ഉർവശിയും യുവനടി അപർണ ബാലമുരളിയും സിനിമയിൽ പ്രധാനറോളുകളിൽ അഭിനയിക്കുന്നുണ്ട്. ആർ.ജെ ബാലാജിയും എൻ.ജെ ശരവണൻ എന്നിവർ ചേർന്നാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
50 കഴിഞ്ഞ ശേഷം ഗർഭിണിയായ ഒരു അമ്മയുടെ കഥയാണ് സിനിമയിൽ പറയുന്നത്. ആർ.ജെ ബാലാജി, സത്യരാജ് തുടങ്ങിയവരും പ്രധാനപ്പെട്ട റോളുകളിൽ അഭിനയിക്കുന്നുണ്ട്. കോമഡി ഫാമിലി എന്റർടൈനർ ചിത്രമായിരിക്കും ഇതെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ഗിരിഷി ഗോപാലകൃഷ്ണന്റെ സംഗീതത്തിൽ കാർത്തിക് മുത്തുകുമാറാണ് ഡി.ഒ.പി ചെയ്തിരിക്കുന്നത്.