December 11, 2023

‘രോമം എഴുന്നേറ്റ് നിൽക്കുന്ന ഐറ്റം!! കെ.ജി.എഫ് 2വിന്റെ അടാർ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കന്നഡ നടൻ യാഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റർ 2. 2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫ് ചാപ്റ്റർ വണിന്റെ രണ്ടാം ഭാഗമാണ് ഇത്. അന്ന് ഇന്ത്യ ഒട്ടാകെ ചർച്ചയായ ചിത്രം 250 കോടിയിൽ അധികം രൂപയാണ് കളക്ഷൻ നേടിയത്. കേരളത്തിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

അതുകൊണ്ട് തന്നെ സിനിമ റിലീസാവാൻ കാത്തിരിക്കുന്ന സിനിമ പ്രേമികളുടെ എണ്ണവും കൂടുതലാണ്. ഏപ്രിൽ 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ ഭാഗത്തെ വെല്ലുന്ന ഐറ്റം തന്നെയായിരിക്കും രണ്ടാം ഭാഗമെന്ന് ട്രെയിലർ കണ്ടുകഴിഞ്ഞപ്പോൾ ഏകദേശം ഉറപ്പാണ്.

ആദ്യ ഭാഗത്തിൽ യാഷിന്റെ റോക്കി ഭായിയും ഗരുഡയും തമ്മിലായിരുന്നു പോരാട്ടമെങ്കിൽ രണ്ടാം ഭാഗത്തിൽ അത് അതിലും കിടിലൻ വില്ലനുമായിട്ടാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്താണ്‌ ചിത്രത്തിൽ വില്ലനായി അഭിനയിക്കുന്നത്. ഗരുഡയിൽ നിന്ന് വില്ലനായി അധീര എത്തുമ്പോൾ റോക്കി എന്ന യാഷിന്റെ കഥാപാത്രത്തിന് എന്ത് മാത്രം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് കണ്ടറിയേണ്ടി വരും.

ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ നായികയായി അഭിനയിക്കുന്നത്. ആദ്യ പാർട്ടിലും ഗംഭീര പ്രകടനമായിരുന്നു ശ്രീനിധി കാഴ്ചവച്ചത്. രവീണ ടാൻഡോം, പ്രകാശ് രാജ്, രാമചന്ദ്ര രാജു, ഈശ്വരി റാവു, അച്യുത് കുമാർ, റാവു രമേശ് തുടങ്ങി ഈ നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യാഷിന് സിനിമയിലെ വില്ലനായ അധീരയെ മാത്രമല്ല നേരിടേണ്ടത്. വിജയുടെ ബീസ്റ്റും ആ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്.