‘വെള്ളച്ചാട്ടത്തിന് മുന്നിൽ സിനിമയെ വെല്ലുന്ന രീതിയിൽ സേവ് ദി ഡേറ്റ്..’ – ഫോട്ടോസ് വൈറലാകുന്നു!!

‘വെള്ളച്ചാട്ടത്തിന് മുന്നിൽ സിനിമയെ വെല്ലുന്ന രീതിയിൽ സേവ് ദി ഡേറ്റ്..’ – ഫോട്ടോസ് വൈറലാകുന്നു!!

കൊറോണ വ്യാപനത്തിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായിരുന്ന ഒരു സംഭവമാണ് വിവാഹത്തോടെ അനുബന്ധിച്ച് നടക്കുന്ന സേവ് ദി ഡേറ്റുകളും പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകളും. മാർച്ച് മാസം മുതൽ 3-4 മാസമായി വെഡിങ് ഫോട്ടോഗ്രാഫേഴ്സിന് പ്രതേകിച്ച് വിവാഹത്തിന് വലിയ വർക്കുകൾ ഒന്നുമില്ലായിരുന്നു.

വളരെ ചുരുക്കം പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങും അതിലുപരി വിവാഹം വളരെ ലളിതമായി നടത്തണമെന്ന കർശനമായ നിർദേശവും സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ വെഡിങ് ഫോട്ടോഷൂട്ടുകൾ വൈറലായി കൊണ്ടിരിക്കുകയാണ്. സേവ് ദി ഡേറ്റും പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടും വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.

വെഡിങ് ഫോട്ടോഗ്രാഫി കമ്പനികൾ എങ്ങനെ തങ്ങളുടെ വർക്കുകൾ പഴയതിലും വെറൈറ്റി കൊണ്ടുവരാൻ പറ്റുമെന്ന് ശ്രമിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം മുന്നാറിലെ ഒരു ഹിൽ ടോപ്പിൽ വച്ചെടുത്ത ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ട്രോളുകളും വിമർശനങ്ങളും അഭിനന്ദനങ്ങളും എല്ലാം ഒരുപോലെ കേൾക്കേണ്ടി വന്ന ഒരു ഷൂട്ടായിരുന്നു അത്.

ഇപ്പോഴിതാ ഡിസംബർ ഏഴിന് നടക്കുന്ന നിഥിൻ-സ്നേഹ ജോഡികളുടെ വിവാഹത്തിന് മുന്നോടിയായി എടുത്ത സേവ് ദി ഡേറ്റിലെ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മറ്റേ ഫോട്ടോഷൂട്ടുപോലെ ട്രോളുകൾക്ക് പകരം കൈയടി നേടുന്ന ഒരു വർക്കാണ് ഇത്. ഐവറി ടസ്‌ക് ഇവെന്റ്‌സാണ് ഈ ജോഡികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

ഇതേ വെഡിങ് കമ്പനിയുടെ മറ്റൊരു വെഡിങ് ഫോട്ടോഷൂട്ടും അടുത്തിടെ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരുന്നു. വ്യത്യസ്തമായ ഫോട്ടോഗ്രാഫി ശൈലിയാണ് ഐവറിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഇടുക്കിയിലെ ഒരു വെള്ളച്ചാട്ടത്തിന് മുന്നിലായി പ്രണയാദ്രമായ നിൽക്കുന്ന സിനിമാറ്റിക് ഫോട്ടോസാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS