‘പൂക്കളുള്ള സാരിയുടുത്ത് ബീച്ചിൽ ചുവടുവച്ച് നടി സ്വാസികയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘പൂക്കളുള്ള സാരിയുടുത്ത് ബീച്ചിൽ ചുവടുവച്ച് നടി സ്വാസികയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് സ്വാസിക വിജയ്. മലയാള തനിമയുടെ കാര്യത്തിൽ, സാരിയിൽ അത്രയും ലുക്കുള്ള സ്വാസിക അടുത്തിടെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് നേടിയിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സ്വാസികയെ അവാർഡിന് അർഹയാക്കിയത്.

2009 മുതൽ അഭിനയരംഗത്ത് സജീവമാണ് സ്വാസിക. മലയാളി ആയിരുന്നിട്ടുകൂടി ആദ്യമായി സ്വാസിക അഭിനയിക്കുന്നത് തമിഴിലാണ്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന സീരിയലിന് ശേഷവുമാണ് സ്വാസികയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

പതിനൊന്ന് വർഷത്തിലെ അഭിനയത്തിന് ശേഷം 2020-ലാണ് സ്വാസികയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. 2016-ന് ശേഷം സിനിമകളിൽ നിന്ന് നല്ല വേഷങ്ങൾ സ്വാസികയ്ക്ക് ലഭിക്കാൻ തുടങ്ങി. സാരിയിൽ കൂടുതലായി കാണപ്പെടുന്ന സ്വാസികയുടെ ചിത്രങ്ങൾക്ക് ഒക്കെ മികച്ച പ്രതികരണമാണ് ആരാധകരും സോഷ്യൽ മീഡിയയും നൽകുന്നത്.

ഇപ്പോഴിതാ പൂക്കൾ ഡിസൈൻ കൊണ്ടുള്ള സാരിയെടുത്ത് ബീച്ചിൽ വച്ചുള്ള സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഇന്ത്യയിലെ മുൻനിര വസ്ത്രശാലകളിൽ ഒന്നായ സ്വയംവര സിൽക്സിന് വേണ്ടിയിട്ടാണ് സ്വാസിക തന്റെ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. തിരമാലകൾക്ക് മുകളായി ചാടിക്കൊണ്ട് തന്റെ നൃത്തച്ചുവടുകൾ വെക്കുന്ന പോസുകളും കാണാൻ സാധിക്കും.

നല്ലയൊരു നർത്തകി കൂടിയായതുകൊണ്ട് തന്നെ നൃത്തമുദ്രകൾ കാണിച്ചുകൊണ്ടുള്ള ഫോട്ടോയ്ക്ക് മികച്ച അഭിപ്രായമാണ് ആരാധകർ പങ്കുവച്ചത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ സച്ചിൻ മോഹൻദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അഭിലാഷ് ചിക്കുവാണ് സ്വാസികയെ ഫോട്ടോഷൂട്ടിൽ കൂടുതൽ സുന്ദരിയാക്കിയത്.

CATEGORIES
TAGS