‘കാനഡയുടെ മനോഹാരിതയിൽ ഒരുക്കിയ ഗംഭീര പ്രീ-വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

കേരളത്തിൽ വീണ്ടും വിവാഹങ്ങൾ പഴയ രീതിയിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് വിവാഹത്തിന് ഫോട്ടോഗ്രാഫേഴ്സിന് വലിയ റോൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ വെഡിങ് ഫോട്ടോഗ്രാഫി ചെയ്യുന്നവർ കഴിവതും അവരുടെ മികച്ച രീതിയിലാണ് ഫോട്ടോസ് എടുക്കാറുള്ളത്. സിനിമയിൽ കാണുന്ന രീതിയിലുള്ള പ്രണയനിമിഷങ്ങളാണ് വെഡിങ് ഷൂട്ടിലും കാണുക.

കാട്ടിലും മലയിലും കടലിലും കായലിലും ഫ്ലൈറ്റിലും കപ്പലിലുമെല്ലാം ഇപ്പോൾ വെഡിങ് ഫോട്ടോഷൂട്ടുകളുടെ പശ്ചാത്തലങ്ങളാണ്. ചിലർ സിനിമാറ്റിക് രീതിയിലുള്ള ദൃശ്യ ഭംഗിയിൽ ഫോട്ടോസ് എടുക്കുമ്പോൾ ചിലർ ഗ്ലാമറസ് രീതിയിൽ തങ്ങളുടെ ചിത്രങ്ങൾ എടുക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുമുണ്ട്.

ഇപ്പോഴിതാ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ എസ്.എൽ ആനന്ദ് ഒരുക്കിയ പ്രീ-വെഡിങ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അടുത്തിടെ കണ്ട ഫോട്ടോഷൂട്ടുകളിൽ നിന്നുള്ള വ്യത്യസ്ത എന്താണെന്ന് വച്ചാൽ ഈ വെഡിങ് ഷൂട്ട് എടുത്തിരിക്കുന്നത് കാനഡയിൽ വച്ചാണ് എന്നതാണ്. കാനഡയുടെ മനോഹാരിതയിൽ ഒരുക്കിയ അതിഗംഭീരമായ ചിത്രങ്ങളാണ് എല്ലാം.

എസ് എൽ ആനന്ദ് ഫോട്ടോഗ്രാഫി എന്ന പേരിൽ ഇന്ത്യയിലും കാനഡയിലും ദുബായിലും പ്രവർത്തിച്ചു വരുന്ന കമ്പനിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. കാനഡയിലെ നയന മനോഹരമായ ടോറോന്റോയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ശിശിര കാലത്തിന്റെ നിറങ്ങൾ എടുത്തു കാണിക്കുന്ന തരത്തിലാണ് ഈ ഫോട്ടോസ് ഒരുക്കിയിരിക്കുന്നത്.

കോട്ടയം സ്വദേശിയായ ജിക്സ് ജെയിംസും കൊട്ടാരക്കര സ്വദേശിനിയായ സിജോ അലക്സാണ്ടറുമാണ് വധൂവരന്മാർ. അടുത്ത മാസം നവംബർ 11-നാണ് ഇരുവരുടെയും വിവാഹം. കടൽ തീരം പശ്ചാത്തലമാക്കിയ ചിത്രങ്ങളും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
OLDER POST‘മിനി സ്‌കർട്ടിൽ തിളങ്ങി യുവനടിമാരായ പ്രിയ വാര്യരും സാനിയ ഇയ്യപ്പനും..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ