‘കായലോളങ്ങളിൽ പ്രണയാദ്രമായി ഒരു സിനിമാറ്റിക് പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് വൈറലാകുന്നു

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും വെഡിങ് ഫോട്ടോഷൂട്ടുകൾ സജീവമായി കൊണ്ടിരിക്കുകയാണ്. കൊറോണ കാലം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നായിരുന്നു വെഡിങ് ഫോട്ടോഗ്രാഫി മേഖല എന്ന് പറയുന്നത്. വിവാഹങ്ങൾ പൊതുവേ ആളുകൾ ഇല്ലാതെയും ആഘോഷങ്ങൾ ഇല്ലാതെയും നടത്തുന്ന ഒന്നായി മാറിയിരുന്നു.

കേരളത്തിൽ പക്ഷേ കോവിഡ് കാലത്തിന് മുമ്പ് വിവാഹം അതുപോലെ അല്ലായിരുന്നു. വീടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നായി അത് മാറി കഴിഞ്ഞിരുന്നു. വിവാഹത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം വെഡിങ് ഫോട്ടോസും വീഡിയോസും ആണ്. പഴയപോലെ ആൽബങ്ങളിൽ ഫോട്ടോസ് ആക്കിവെക്കുന്ന പരിപാടി മാത്രം അല്ല വെഡിങ് ഫോട്ടോസ്.

ഇപ്പോൾ അതിന് പല തിരിവുകൾ തന്നെ ഉണ്ടായി കഴിഞ്ഞു. വെഡിങ് ഫോട്ടോഷൂട്ടിൽ സേവ് ദി ഡേറ്റ്, പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഷൂട്ട് അങ്ങനെ ഒരുപാട് വെറൈറ്റി വന്നു കഴിഞ്ഞിരിക്കുകയാണ്. ഓരോ കല്യാണത്തിനും എന്ത് വെറൈറ്റി കൊണ്ടുവരണമെന്നാണ് വധുവരന്മാരും ബന്ധുക്കളും അതുപോലെ വെഡിങ് കമ്പനികളും ആലോചിക്കുന്നത്.

ഇപ്പോഴിതാ വൈറ്റ് ഔൾ വെഡിങ്സ് എന്ന വെഡിങ് കമ്പനി എടുത്ത ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ധീരജ് മനംബുർ എന്ന ഫോട്ടോഗ്രാഫറുടെ ഉടമസ്ഥതയിൽ ഉള്ള വെഡിങ് കമ്പനിയാണ് ഇത്. കേരളത്തിലും ബാംഗ്ലൂരിലും ഒരുപോലെ പ്രധാനമായി പ്രവർത്തിക്കുന്ന ഒരു വെഡിങ് കമ്പനിയാണ് വൈറ്റ് ഔൾ വെഡിങ്സ്.

കോട്ടയം ജില്ലയിലെ കുമരകത്തെ താജ് ഹോട്ടലിന്റെ റിസോർട്ടിൽ വച്ച് എടുത്തിട്ടുള്ള ചിത്രങ്ങളാണ്. കായൽ തീരത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ട് ആയതുകൊണ്ട് തന്നെ കായലോളങ്ങളിൽ പ്രണയാദ്രമായ ഒരു പോസ്റ്റ് വെഡിങ് ഷൂട്ടാണ് വൈറ്റ് ഔൾ വെഡിങ്സ് ചെയ്തിരിക്കുന്നത്. ഹൌസ് ബോട്ടിൽ, വള്ളത്തിലും അതുപോലെ സ്വിമ്മിങ് പൂളിലും നിന്നുള്ള ചിത്രങ്ങളാണ് ഏറെയും.

CATEGORIES
TAGS