ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമാതാവായ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. കുബേരൻ എന്ന സിനിമയിലൂടെയാണ് കീർത്തി സുരേഷ് മലയാളികൾക്ക് സുപരിചിതയാകുന്നതെങ്കിലും അതിന് മുമ്പ് രണ്ട് സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ട് താരം.
കുബേരൻ ശേഷം 11 വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീർത്തി നായികയായി അരങ്ങേറുന്നത്. അതിൽ ഡബിൾ റോളിലാണ് കീർത്തി അഭിനയിച്ചിരുന്നത്. തൊട്ടടുത്ത വർഷം ദിലീപിന്റെ നായികയായി റിംഗ് മാസ്റ്റർ എന്ന സിനിമയിലും കീർത്തി അഭിനയിച്ചിരുന്നു. അതിന് ശേഷം നിരവധി തമിഴ്, തെലുങ്ക് സിനിമകളിൽ കീർത്തി നായികയായി.
മലയാളത്തിൽ അതിന് ശേഷം കീർത്തി ആകെ ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതും മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. ഈ കഴിഞ്ഞ ദിവസമാണ് കീർത്തി പ്രധാന വേഷത്തിൽ അഭിനയിച്ച ‘സാനി കായ്യിധം’ എന്ന തമിഴ് സിനിമ ഒ.ടി.ടിയിൽ ഇറങ്ങിയത്. മികച്ച അഭിപ്രായമാണ് അതിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
അതിന് പിന്നാലെ മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ കീർത്തി പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ‘സർക്കാരു വാരി പാടാ’യുടെ പ്രീ റിലീസ് ഇവെന്റിലാണ് സാരിയിൽ കിടിലം ലുക്കിൽ കീർത്തി എത്തിയത്. സാരി ധരിച്ചുള്ള ചിത്രങ്ങൾ കീർത്തി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.